കിണറ്റില്‍ വീണ കുട്ടിയെ പിന്നാലെ ചാടി രക്ഷിച്ച അമ്മൂമ്മ നാട്ടിലെ താരമായി

കാഞ്ഞങ്ങാട്: അബദ്ധത്തില്‍ കിണറ്റില്‍ വീണ മൂന്നു വയസ്സുകാരിയെ പിന്നാലെ ചാടി രക്ഷിച്ച അമ്മൂമ്മ നാട്ടിലെ താരമായി. കള്ളാര്‍ ആടകത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ റെയ്ച്ചലിനെ രക്ഷിക്കാനായി അമ്മൂമ്മ ലീലാമ്മ(56)യാണ് അസാമാന്യ ധൈര്യം കാട്ടി കിണറ്റില്‍ ചാടി കുട്ടിയെ രക്ഷപ്പെടുത്തിയത്. കിണറിലേക്കെടുത്തു ചാടിയ ലീലാമ്മ റെയ്ച്ചലിനെയും കൊണ്ട് കിണറിലെ മോട്ടോര്‍ പൈപ്പില്‍ അള്ളിപ്പിടിച്ചു നില്‍ക്കുകയായിരുന്നു. പിന്നീട് ഇരുവരെയും കുറ്റിക്കോലില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേനയാണ് സുരക്ഷിതമായി മുകളിലെത്തിച്ചത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ […]

കാഞ്ഞങ്ങാട്: അബദ്ധത്തില്‍ കിണറ്റില്‍ വീണ മൂന്നു വയസ്സുകാരിയെ പിന്നാലെ ചാടി രക്ഷിച്ച അമ്മൂമ്മ നാട്ടിലെ താരമായി. കള്ളാര്‍ ആടകത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. കളിക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ റെയ്ച്ചലിനെ രക്ഷിക്കാനായി അമ്മൂമ്മ ലീലാമ്മ(56)യാണ് അസാമാന്യ ധൈര്യം കാട്ടി കിണറ്റില്‍ ചാടി കുട്ടിയെ രക്ഷപ്പെടുത്തിയത്. കിണറിലേക്കെടുത്തു ചാടിയ ലീലാമ്മ റെയ്ച്ചലിനെയും കൊണ്ട് കിണറിലെ മോട്ടോര്‍ പൈപ്പില്‍ അള്ളിപ്പിടിച്ചു നില്‍ക്കുകയായിരുന്നു. പിന്നീട് ഇരുവരെയും കുറ്റിക്കോലില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേനയാണ് സുരക്ഷിതമായി മുകളിലെത്തിച്ചത്. അസി. സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ സി.പി. ബെന്നി, സണ്ണി ഇമ്മാനുവല്‍, നന്ദകുമാര്‍, പ്രസീത്, റോയി, കെ. ഗോപാലകൃഷ്ണന്‍ എന്നിവരാണ് അമ്മൂമ്മയേയും കുട്ടിയേയും കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചത്.

Related Articles
Next Story
Share it