ഓട്ടോമാറ്റിക് ഗേറ്റില്‍ കുടുങ്ങി മരിച്ച കുട്ടിയുടെ മുത്തശ്ശി ഹൃദയാഘാതം മൂലം മരിച്ചു
മലപ്പുറം: മലപ്പുറം തിരൂര്‍ വൈലത്തൂരില്‍ അയല്‍ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മയ്യത്ത് കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടില്‍ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.ആസിയയുടെ മൂത്ത മകന്‍ അബ്ദുല്‍ ഗഫൂറിന്റെ മകനാണ് ഇന്നലെ മരണപ്പെട്ട മുഹമ്മദ് സിനാന്‍.വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ഇന്നലെ തൊട്ടടുത്ത വീടിന്റെ ഗേറ്റിലൂടെ കടന്നുപോവുമ്പോള്‍ ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളില്‍ കുടുങ്ങി സിനാന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ […]

മലപ്പുറം: മലപ്പുറം തിരൂര്‍ വൈലത്തൂരില്‍ അയല്‍ വീട്ടിലെ ഓട്ടോമാറ്റിക് ഗേറ്റില്‍ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മയ്യത്ത് കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടില്‍ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
ആസിയയുടെ മൂത്ത മകന്‍ അബ്ദുല്‍ ഗഫൂറിന്റെ മകനാണ് ഇന്നലെ മരണപ്പെട്ട മുഹമ്മദ് സിനാന്‍.
വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ഇന്നലെ തൊട്ടടുത്ത വീടിന്റെ ഗേറ്റിലൂടെ കടന്നുപോവുമ്പോള്‍ ഗേറ്റ് പെട്ടെന്ന് വന്നടയുകയും ഗേറ്റിനുള്ളില്‍ കുടുങ്ങി സിനാന് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഉടന്‍ കോട്ടക്കലിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് തുറക്കുന്ന ഗേറ്റാണിത്. അപകടം നടക്കുന്ന സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. ആളുകള്‍ ഓടിക്കൂടിയാണ് കുട്ടിയെ ആസ്പത്രിയിലെത്തിച്ചത്.
സിനാന്റെ മയ്യത്ത് ഇന്ന് രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു.