സര്‍വകലാശാല അധികാരത്തില്‍ ഗവര്‍ണര്‍ വീണ്ടും പിടിമുറുക്കുന്നു
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് സര്‍വകലാശാല അധികാരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും പിടിമുറുക്കുന്നു. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞതോടെയാണ് ഗവര്‍ണര്‍ ശക്തമായ നീക്കം തുടങ്ങിയത്. ഇതോടെ വി.സി നിര്‍ണയ നടപടികളുമായി രാജ്ഭവന് മുന്നോട്ട് പോകുകയാണ്. സേര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനികളെ നല്കാന് മുഴുവന്‍ വി.സിമാരോടും വീണ്ടും ആവശ്യപ്പെടും. അതേസമയം, രാഷ്ട്രപതിയുടെ തീരുമാനത്തിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച […]

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് തലവേദന സൃഷ്ടിച്ച് സര്‍വകലാശാല അധികാരത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വീണ്ടും പിടിമുറുക്കുന്നു. ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്ലുകള്‍ രാഷ്ട്രപതി തടഞ്ഞതോടെയാണ് ഗവര്‍ണര്‍ ശക്തമായ നീക്കം തുടങ്ങിയത്. ഇതോടെ വി.സി നിര്‍ണയ നടപടികളുമായി രാജ്ഭവന് മുന്നോട്ട് പോകുകയാണ്. സേര്‍ച്ച് കമ്മിറ്റിയിലേക്ക് നോമിനികളെ നല്കാന് മുഴുവന്‍ വി.സിമാരോടും വീണ്ടും ആവശ്യപ്പെടും. അതേസമയം, രാഷ്ട്രപതിയുടെ തീരുമാനത്തിന്റെ നിയമവശങ്ങള്‍ പരിശോധിച്ച് തുടര്‍ നടപടി സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളില്‍ ഒന്നിന് മാത്രമാണ് അംഗീകാരം ലഭിച്ചിരുന്നത്. ചാന്‍സലര്‍ ബില്ലടക്കം മൂന്ന് ബില്ലുകള്‍ക്ക് രാഷ്ട്രപതി അനുമതി നല്‍കിയിരുന്നില്ല. മറ്റു മൂന്ന് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയിലുമാണ്. രാഷ്ട്രപതിയുടെ തീരുമാനം സംസ്ഥാന സര്‍ക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. എന്നാല്‍ ഗവര്‍ണറെ സംബന്ധിച്ച് ഏറെ ആശ്വാസകരവുമാണിത്. ലോകായുക്ത ബില്ലില്‍ മാത്രമാണ് രാഷ്ട്രപതി ഒപ്പിട്ടത്. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിനും സര്‍വകലാശാല നിയമഭേദഗതി ബില്ലിനും വൈസ് ചാന്‍സലര്‍മാരെ നിര്‍ണയിക്കുന്ന സേര്‍ച്ച് കമ്മിറ്റിയില്‍ ഗവര്‍ണറുടെ അധികാരം കുറക്കാനുള്ള ബില്ലിനും രാഷ്ട്രപതി അനുമതി നല്‍കിയില്ല. ഈ മൂന്ന് ബില്ലുകളും രാഷ്ട്രപതിയുടെ ഓഫീസ് തിരിച്ചയച്ചു. മറ്റ് മൂന്ന് ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയിലാണെന്ന് രാഷ്ട്രപതി ഭവന്റെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബില്ലുകള്‍ക്ക് അംഗീകാരം നല്കാതിരിക്കാനുള്ള അധികാരം രാഷ്ട്രപതിക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. നിയമസഭാ പാസാക്കിയ പൊതുജനാരോഗ്യ ബില്ലില്‍ ഏറെനാള്‍ ഒപ്പിടാതെ വെച്ച ശേഷം ഒപ്പിട്ട ശേഷമായിരുന്നു മറ്റ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത്. ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറികടക്കാനാവില്ലെന്ന നിര്‍ണായക നിരീക്ഷണം സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് വന്നതിന് തൊട്ടുപിന്നാലെയായിരുന്നു ഗവര്‍ണറുടെ നീക്കം.