വികസനത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ അവതരിപ്പിച്ചു

തിരുവനന്തപുരം: വികസനത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിച്ചു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്നും നയപ്രസംഗത്തില്‍ വ്യക്തമാക്കി. പിണറായി സര്‍ക്കാരിന്റേത് അസാധാരണ ജനവിധിയാണെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. അസമത്വം ഇല്ലാതാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. […]

തിരുവനന്തപുരം: വികസനത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുമെന്ന് വ്യക്തമാക്കി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം നിയമസഭയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവതരിപ്പിച്ചു.
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്നും നയപ്രസംഗത്തില്‍ വ്യക്തമാക്കി. പിണറായി സര്‍ക്കാരിന്റേത് അസാധാരണ ജനവിധിയാണെന്നും നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. ജനാധിപത്യത്തിലും മതനിരപേക്ഷതയിലും വികസനത്തിലും സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. അസമത്വം ഇല്ലാതാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. വാക്‌സീന്‍ സൗജന്യമായി നല്‍കും. മൂന്നു കോടി ഡോസ് വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കും- നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ പ്രസംഗത്തില്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു.
സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയര്‍ത്തണമെന്ന ആവശ്യം കേന്ദ്രം അംഗീകരിക്കുന്നില്ല. ഇത് ഫെഡറലിസത്തിന് ചേരാത്തതാണെന്നും സഹകരണ മേഖല കേന്ദ്ര നയങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും ഗവര്‍ണര്‍ പ്രസംഗത്തില്‍ പറഞ്ഞു. രാവിലെ 9 മണിയോടെയാണ് ഗവര്‍ണര്‍ സഭയില്‍ എത്തിയത്.
സ്പീക്കര്‍ എം.ബി. രാജേഷും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഗവര്‍ണറെ സ്വീകരിച്ചു. രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗം 10.56 നാണ് അവസാനിച്ചത്.

Related Articles
Next Story
Share it