രാജ്ഭവന്‍ രാഷ്ട്രീയ നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജി; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഗവര്‍ണര്‍

ന്യൂഡല്‍ഹി: രാജ്ഭവന്‍ ഇടപെട്ട് അനധികൃത നിയമനം നടത്തിയെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ ഗവര്‍ണര്‍ പദവി രാജിവെക്കാന്‍ താന്‍ തയ്യാറാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറുണ്ടോ എന്ന് ഗവര്‍ണര്‍ വെല്ലുവിളിച്ചു. ഡല്‍ഹിയല്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഗവര്‍ണറുടെ സമാന്തര ഭരണമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനും അദ്ദേഹം മറുപടി നല്‍കി. ഏത് ഭരണത്തിലാണ് താന്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഒരിക്കലും താന്‍ അധികാരം മറികടന്ന് പ്രവര്‍ത്തിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വില തിരിച്ചറിഞ്ഞുവേണം പ്രതികരിക്കാന്‍-ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ […]

ന്യൂഡല്‍ഹി: രാജ്ഭവന്‍ ഇടപെട്ട് അനധികൃത നിയമനം നടത്തിയെന്ന് മുഖ്യമന്ത്രി തെളിയിച്ചാല്‍ ഗവര്‍ണര്‍ പദവി രാജിവെക്കാന്‍ താന്‍ തയ്യാറാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍. മറിച്ചാണെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കാന്‍ തയ്യാറുണ്ടോ എന്ന് ഗവര്‍ണര്‍ വെല്ലുവിളിച്ചു. ഡല്‍ഹിയല്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഗവര്‍ണറുടെ സമാന്തര ഭരണമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനും അദ്ദേഹം മറുപടി നല്‍കി. ഏത് ഭരണത്തിലാണ് താന്‍ ഇടപെട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഒരിക്കലും താന്‍ അധികാരം മറികടന്ന് പ്രവര്‍ത്തിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ വില തിരിച്ചറിഞ്ഞുവേണം പ്രതികരിക്കാന്‍-ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടും. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇടപെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആര്‍.എസ്.എസ് നോമിനി പോയിട്ട് സ്വന്തം ആളെപ്പോലും താന്‍ നിയമിച്ചിട്ടില്ല. മന്ത്രി ബാലഗോപാലിനെതിരെ ഗവര്‍ണര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചു. ദേശീയ ഐക്യത്തെ വെല്ലുവിളിക്കാനാണ് മന്ത്രി ശ്രമിച്ചതെന്ന് ഗവര്‍ണര്‍ വീണ്ടും കുറ്റപ്പെടുത്തി. സ്വപ്‌ന സുരേഷിനെപ്പറ്റിയും ഗവര്‍ണര്‍ പരാമര്‍ശം നടത്തി. ആ വനിതയ്ക്ക് ജോലി നല്‍കിയത് എങ്ങനെയാണ്?. അവരെ ഹില്‍സ്റ്റേഷനിലേക്ക് ക്ഷണിച്ചത് ആരാണ്? വിവാദ വനിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്നിട്ടില്ലേ? ശിവശങ്കര്‍ ആരായിരുന്നു? മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജിവെച്ചത് ഏത് കാരണത്താലാണ്? ഇതൊക്കെ കേരളത്തിലെ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Related Articles
Next Story
Share it