സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കുകൂടി ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കുകൂടി ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയിലേയും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലേയും വിസിമാര്‍ക്കാണ് നോട്ടീസ് അയച്ചത്. കെടിയു കേസിലെ സുപ്രീംകോടതി വിധി പ്രകാരം ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷ എന്നിവര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കി.സജിയുടെയും മുബാറകിന്റെയും നിയമനത്തില്‍ യുജിസി ചട്ടലംഘനങ്ങളുണ്ട്. പുറത്തുപോകാതിരിക്കാനുള്ള കാരണം നവംബര്‍ നാലിനകം അറിയിക്കാനാണ് ഗവര്‍ണറുടെ നോട്ടീസില്‍ […]

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ക്കുകൂടി ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. ഡിജിറ്റല്‍ സര്‍വകലാശാലയിലേയും ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയിലേയും വിസിമാര്‍ക്കാണ് നോട്ടീസ് അയച്ചത്. കെടിയു കേസിലെ സുപ്രീംകോടതി വിധി പ്രകാരം ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥ്, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷ എന്നിവര്‍ക്ക് തല്‍സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കി.
സജിയുടെയും മുബാറകിന്റെയും നിയമനത്തില്‍ യുജിസി ചട്ടലംഘനങ്ങളുണ്ട്. പുറത്തുപോകാതിരിക്കാനുള്ള കാരണം നവംബര്‍ നാലിനകം അറിയിക്കാനാണ് ഗവര്‍ണറുടെ നോട്ടീസില്‍ പറയുന്നത്. മറ്റ് ഒന്‍പത് വിസിമാര്‍ക്ക് മറുപടി നല്‍കാനുള്ള സമയം നവംബര്‍ മൂന്നാണെങ്കില്‍ ഈ രണ്ട് വിസിമാര്‍ക്ക് മറുപടി നല്‍കാനുള്ള സമയം നവംബര്‍ നാലാണ്. അവരുടെ വിശദീകരണം കേട്ടശേഷം തുടര്‍നടപടികളുമായി ഗവര്‍ണര്‍ മുന്നോട്ടുപോകും.

Related Articles
Next Story
Share it