മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ നല്‍കും

തിരുവനന്തപുര: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. അതിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ആറ് ദിവസത്തിനിടെ സംസ്ഥാനത്ത് 35 പേര്‍ മരിച്ചതായാണ് കണക്ക്. കോട്ടം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒഴുക്കില്‍പെട്ടും ഉരുള്‍പൊട്ടലിലുമാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചത്. […]

തിരുവനന്തപുര: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. അതിനിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ നല്‍കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ആറ് ദിവസത്തിനിടെ സംസ്ഥാനത്ത് 35 പേര്‍ മരിച്ചതായാണ് കണക്ക്. കോട്ടം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒഴുക്കില്‍പെട്ടും ഉരുള്‍പൊട്ടലിലുമാണ് കൂടുതല്‍ മരണങ്ങളും സംഭവിച്ചത്. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നുണ്ട്.

അതേസമയം, സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായാണ് റിപോര്‍ട്ട്. അറബിക്കടലിലെ ന്യൂനമര്‍ദ്ദം തീര്‍ത്തും ദുര്‍ബലമായി. പക്ഷെ ന്യൂനമര്‍ദ്ദത്തിന്റെ അവശേഷിപ്പുകള്‍ തുടരുന്നതിനാല്‍ ഒറ്റപ്പെട്ട ശക്തമായ മഴ വൈകീട്ട് വരെ തുടര്‍ന്നേക്കുമെന്നായിരുന്നു റിപോര്‍ട്ട്. ഞായറാഴ്ച തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles
Next Story
Share it