വാളയാര്‍ കേസിലെ മുഴുവന്‍ രേഖകളും സിബിഐക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: വാളയാര്‍ കേസിലെ മുഴുവന്‍ രേഖകളും സിബിഐക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പ്രഥമ വിവര റിപ്പോര്‍ട്ടും കേസ് ഡയറിയും ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപോര്‍ട്ടും സിബിഐക്ക് നല്‍കും. അന്വേഷണം വേഗത്തിലാക്കണമെന്നും കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ തീരുമാനം അറിയിച്ചത്. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് വിജ്ഞാപനം ഇറക്കിയതല്ലാതെ മറ്റ് രേഖകള്‍ കൈമാറിയിട്ടില്ലന്ന് സിബിഐ അറിയിച്ചു. തുടരന്വേഷണം നടത്തേണ്ട കേസില്‍ രേഖകള്‍ വേണമെന്നും സിബിഐ ബോധിപ്പിച്ചു. സിബിഐയുടേത് അനാവശ്യ ആരോപണമാണന്നും സര്‍ക്കാര്‍ വിജ്ഞാപനം […]

കൊച്ചി: വാളയാര്‍ കേസിലെ മുഴുവന്‍ രേഖകളും സിബിഐക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പ്രഥമ വിവര റിപ്പോര്‍ട്ടും കേസ് ഡയറിയും ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപോര്‍ട്ടും സിബിഐക്ക് നല്‍കും. അന്വേഷണം വേഗത്തിലാക്കണമെന്നും കോടതി മേല്‍നോട്ടത്തില്‍ വേണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ മാതാവ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പ്രോസിക്യൂഷന്‍ തീരുമാനം അറിയിച്ചത്.

കേസ് സിബിഐ ഏറ്റെടുക്കണമെന്ന് വിജ്ഞാപനം ഇറക്കിയതല്ലാതെ മറ്റ് രേഖകള്‍ കൈമാറിയിട്ടില്ലന്ന് സിബിഐ അറിയിച്ചു. തുടരന്വേഷണം നടത്തേണ്ട കേസില്‍ രേഖകള്‍ വേണമെന്നും സിബിഐ ബോധിപ്പിച്ചു. സിബിഐയുടേത് അനാവശ്യ ആരോപണമാണന്നും സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയ നിലയ്ക്ക് കേന്ദ്ര ഏജന്‍സിക്ക് അന്വേഷണം ഏറ്റെടുക്കാവുന്നതേയുള്ളുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയെന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണന്നും അത് വേഗത്തില്‍ വേണമെന്നും ജസ്റ്റിസ് വി.ജി.അരുണ്‍ നേരത്തെ സിബിഐയോട് നിര്‌ദേശിച്ചിരുന്നു. കേസ് രണ്ടാഴ്ച കഴിഞ്ഞ് കോടതി പരിഗണിക്കും.

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ ലൈംഗീക പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കേസ് വീണ്ടും വിചാരണ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. സര്‍ക്കാര്‍ അപേക്ഷ പരിഗണിച്ച് കേസില്‍ തുടരന്വേഷണത്തിന് വിചാരണ കോടതിയും ഉത്തരവിട്ടു.

Related Articles
Next Story
Share it