സംസ്ഥാനത്ത് ലഹരിമരുന്ന് കേസുകളില്‍ പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ഏറെയും 25ല്‍ താഴെ പ്രായമുള്ളവര്‍

കൊച്ചി: സംസ്ഥാനത്ത് ലഹരി മരുന്ന് കേസുകളില്‍ പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ലഹരിമരുന്ന് കേസുകളില്‍ പ്രതികളാവുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇവരിലേറെയും 25 വയസ്സുവരെയുള്ള പെണ്‍കുട്ടികളാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. കേസില്‍ പ്രതിയായ വൈപ്പിന്‍ സ്വദേശിനി ആര്യ ചേലാട്ടിന്റെ (23) ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് എം.ഡി.എം.എ. വിഭാഗത്തിലുള്ള ലഹരിമരുന്നുകള്‍, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി കാസര്‍കോട് സ്വദേശി വി.കെ. […]

കൊച്ചി: സംസ്ഥാനത്ത് ലഹരി മരുന്ന് കേസുകളില്‍ പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ലഹരിമരുന്ന് കേസുകളില്‍ പ്രതികളാവുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുകയാണെന്നും ഇവരിലേറെയും 25 വയസ്സുവരെയുള്ള പെണ്‍കുട്ടികളാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ പ്രതിയായ വൈപ്പിന്‍ സ്വദേശിനി ആര്യ ചേലാട്ടിന്റെ (23) ജാമ്യാപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. ജാമ്യം നല്‍കുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് എം.ഡി.എം.എ. വിഭാഗത്തിലുള്ള ലഹരിമരുന്നുകള്‍, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി കാസര്‍കോട് സ്വദേശി വി.കെ. സമീര്‍, കോതമംഗലം സ്വദേശി അജ്മല്‍ റസാഖ്, ആര്യ ചേലാട്ട് എന്നിവരെ കൊച്ചി സെന്‍ട്രല്‍ പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് പിടികൂടിയത്.

Related Articles
Next Story
Share it