രമേശ് ചെന്നിത്തലക്കെതിരെ കുരുക്ക് മുറുകുന്നു; ബാറുടമകളില്‍ നിന്ന് 10 കോടി വാങ്ങിയെന്ന ആരോപണം അന്വേഷിക്കുന്നതിന് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമക്കുരുക്കിലേക്ക്. രമേശ് ചെന്നിത്തല 10 കോടി കോഴ വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറെടുക്കുന്നു. രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാര്‍ ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറി. രമേശ് ചെന്നിത്തല, മുന്‍മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കു പണം കൈമാറിയിട്ടുണ്ടെന്നബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ചാണ് അന്വേഷണം. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പൂട്ടികിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിക്കായി മുന്‍ മന്ത്രി […]

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമക്കുരുക്കിലേക്ക്. രമേശ് ചെന്നിത്തല 10 കോടി കോഴ വാങ്ങിയെന്ന ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് തയ്യാറെടുക്കുന്നു. രമേശ് ചെന്നിത്തലക്കെതിരെ അന്വേഷണത്തിന് അനുമതി തേടി സര്‍ക്കാര്‍ ഫയല്‍ ഗവര്‍ണര്‍ക്ക് കൈമാറി. രമേശ് ചെന്നിത്തല, മുന്‍മന്ത്രിമാരായ കെ. ബാബു, വി.എസ്. ശിവകുമാര്‍ എന്നിവര്‍ക്കു പണം കൈമാറിയിട്ടുണ്ടെന്നബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ചാണ് അന്വേഷണം. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് പൂട്ടികിടന്ന 418 ബാറുകള്‍ തുറക്കാനുള്ള അനുമതിക്കായി മുന്‍ മന്ത്രി കെ.ബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം ബാറുടമകളില്‍ നിന്നു പത്തുകോടി പിരിച്ചെടുത്തെന്നും ഒരുകോടി രൂപ ചെന്നിത്തലയ്ക്കും 50 ലക്ഷം കെ. ബാബുവിനും വി.എസ് ശിവകുമാറിനും കൈമാറിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.

Related Articles
Next Story
Share it