സര്‍ക്കാറിന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരെ കാണാനുള്ള കാഴ്ച നഷ്ടപ്പെട്ടു -സുലോചന മാഹി

കാഞ്ഞങ്ങാട്: സര്‍ക്കാറിന് എന്‍ഡോസള്‍ഫാന്‍ ബാധിച്ചതായും ഇത് കാരണമാണ് നാല് മാസത്തോളമായി തെരുവില്‍ സമരം ചെയ്യുന്ന അമ്മമാരെ കാണാനുള്ള കാഴ്ച നഷ്ടപ്പെട്ടതെന്നും പ്രശസ്ത ചിത്രകാരിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സുലോചന മാഹി ആരോപിച്ചു.കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്നുവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന വനിതാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. അമ്മമാരുടെ കണ്ണീരിന് മുമ്പില്‍ ഏത് ഭരണകൂടത്തിനും തലകുനിച്ചു നില്‍ക്കേണ്ടിവരുമെന്നും അതിനിടം കൊടുക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ശാന്തമ്മ ഫിലിപ്പ്, നൂര്‍ആയിഷ, ശോഭന നീലേശ്വരം, പ്രസീത കരിവെള്ളൂര്‍, നസീമ […]

കാഞ്ഞങ്ങാട്: സര്‍ക്കാറിന് എന്‍ഡോസള്‍ഫാന്‍ ബാധിച്ചതായും ഇത് കാരണമാണ് നാല് മാസത്തോളമായി തെരുവില്‍ സമരം ചെയ്യുന്ന അമ്മമാരെ കാണാനുള്ള കാഴ്ച നഷ്ടപ്പെട്ടതെന്നും പ്രശസ്ത ചിത്രകാരിയും ജീവകാരുണ്യ പ്രവര്‍ത്തകയുമായ സുലോചന മാഹി ആരോപിച്ചു.
കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്നുവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന വനിതാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. അമ്മമാരുടെ കണ്ണീരിന് മുമ്പില്‍ ഏത് ഭരണകൂടത്തിനും തലകുനിച്ചു നില്‍ക്കേണ്ടിവരുമെന്നും അതിനിടം കൊടുക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ശാന്തമ്മ ഫിലിപ്പ്, നൂര്‍ആയിഷ, ശോഭന നീലേശ്വരം, പ്രസീത കരിവെള്ളൂര്‍, നസീമ തൈക്കടപ്പുറം, സതീദേവി എരമം, പ്രമീള ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. ഷൈനി സ്വാഗതവും സരസ്വതി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it