കാഞ്ഞങ്ങാട്ട് ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഗൂഡ്‌സ് ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വീഴ്ചയില്ലെന്ന് റെയില്‍വെ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഗൂഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ടു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ട്രാക്ക് മാറി ഓടിയതാണെന്നും റെയില്‍വേയുടെ വലിയ സുരക്ഷാ വീഴ്ചയാണെന്ന പ്രചരണവും വ്യാപകമായി. അതിനിടെ നിര്‍ത്തിയിട്ട ഗൂഡ്‌സ് ട്രെയിനില്‍ നിന്നും ലോക്കോ പൈലറ്റ് ഇറങ്ങിപ്പോകുകയും ചെയ്തു. മംഗളൂരു ഭാഗത്തുനിന്നും കാഞ്ഞങ്ങാട്ടേക്ക് വന്ന ഗൂഡ്‌സാണ് ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടത്. നിരവധി ട്രെയിനുകള്‍ കടന്നുപോകേണ്ട സമയം കൂടിയായതിനാല്‍ യാത്രക്കാരും പരിഭ്രാന്തിയിലായി. അതേസമയം ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി ഇറങ്ങിപ്പോയതാണെന്ന പ്രചരണവുമുണ്ടായി. ഇതോടെ […]

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സ്റ്റേഷനില്‍ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഗൂഡ്‌സ് ട്രെയിന്‍ നിര്‍ത്തിയിട്ടു. ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ട്രാക്ക് മാറി ഓടിയതാണെന്നും റെയില്‍വേയുടെ വലിയ സുരക്ഷാ വീഴ്ചയാണെന്ന പ്രചരണവും വ്യാപകമായി. അതിനിടെ നിര്‍ത്തിയിട്ട ഗൂഡ്‌സ് ട്രെയിനില്‍ നിന്നും ലോക്കോ പൈലറ്റ് ഇറങ്ങിപ്പോകുകയും ചെയ്തു. മംഗളൂരു ഭാഗത്തുനിന്നും കാഞ്ഞങ്ങാട്ടേക്ക് വന്ന ഗൂഡ്‌സാണ് ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടത്. നിരവധി ട്രെയിനുകള്‍ കടന്നുപോകേണ്ട സമയം കൂടിയായതിനാല്‍ യാത്രക്കാരും പരിഭ്രാന്തിയിലായി. അതേസമയം ഡ്യൂട്ടി സമയം കഴിഞ്ഞതിനാല്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി ഇറങ്ങിപ്പോയതാണെന്ന പ്രചരണവുമുണ്ടായി. ഇതോടെ ഒന്നാം ട്രാക്കിലൂടെ പോകേണ്ട നിരവധി ട്രെയിനുകള്‍ മൂന്നാം ട്രാക്കിലൂടെയാണ് കടന്നുപോയത്. ഇത് യാത്രക്കാര്‍ക്ക് ഏറെ ദുരിതമാണുണ്ടാക്കിയത്.
തിരുവനന്തപുരം വന്ദേഭാരത്, പരശുറാം ഉള്‍പ്പെടെ നിരവധി ട്രെയിനുകള്‍ മൂന്നാം ട്രാക്കിലൂടെയാണ് കടന്നുപോയത്. അതിനിടെ പത്ത് മണിയോടെ മംഗളൂരുവില്‍ നിന്നും മറ്റൊരു ലോക്കോ പൈലറ്റ് എത്തിയാണ് ഗൂഡ്‌സ് ട്രെയിന്‍ കൊണ്ടുപോയത്. അതേസമയം കാഞ്ഞങ്ങാട് സ്റ്റേഷനില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് ദക്ഷിണ റെയില്‍വേയുടെ പാലക്കാട് ഡിവിഷന്‍ അധികൃതര്‍ പറഞ്ഞു. മൂന്നാം പ്ലാറ്റ്ഫോം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിരുന്നതായും അറിയിച്ചു. മെയിന്‍ ലൈനിലും രണ്ടാം ലൈനിലും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് ഗുഡ്‌സ് ട്രെയിന്‍ കടന്നുവന്നതെന്നാണ് റെയില്‍വെ അറിയിച്ചത്. ലോക്കോ പൈലറ്റ് ട്രെയിന്‍ ഉപേക്ഷിച്ചു പോയതല്ലെന്നും റെയില്‍വേ അധികൃതര്‍ ചൂണ്ടിക്കാട്ടി.
ലോക്കോ പൈലറ്റിന് ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഗൂഡ്‌സ് ട്രെയിന്‍ നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായും അറിയിച്ചു.