മുന്നാട് അഴിക്കോടന്‍ വായനശാലയുടെ ഗോള്‍ഡന്‍ ജൂബിലിക്ക് തുടക്കമായി

മുന്നാട്: മുന്നാട് അഴീക്കോടന്‍ സ്മാരക വായനശാലയുടെ അമ്പതാം വാര്‍ഷികാഘോഷ സുവര്‍ണ്ണോത്സവം 23ന് മുന്നാട് പി. രാഘവന്‍ നഗറില്‍ തുടക്കമായി. സാഹിത്യകാരനും ഗ്രന്ഥാലോകം മുഖ്യ പത്രാധിപരുമായ പി.വി.കെ പനയാല്‍ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം. അനന്തന്‍ അധ്യക്ഷത വഹിച്ചു. മംഗ്ലൂരു സര്‍വ്വകലാശാലയില്‍ നിന്ന് എം.എസ്.സി (എന്‍വയോണ്‍മെന്റ് സ്റ്റഡീസ്) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പി.വി.ശ്രീലക്ഷ്മി, ജൈവകര്‍ഷക അവാര്‍ഡു ജേതാക്കളായ കെ.രജനി, സി.വേണുഗോപാലന്‍ എന്നിവരെ അനുമോദിച്ചു. രസിക ശിരോമണി പുരസ്‌ക്കാരം നേടിയ പി.വി.കെ പനയാലിനെ എം.അനന്തന്‍ […]

മുന്നാട്: മുന്നാട് അഴീക്കോടന്‍ സ്മാരക വായനശാലയുടെ അമ്പതാം വാര്‍ഷികാഘോഷ സുവര്‍ണ്ണോത്സവം 23ന് മുന്നാട് പി. രാഘവന്‍ നഗറില്‍ തുടക്കമായി. സാഹിത്യകാരനും ഗ്രന്ഥാലോകം മുഖ്യ പത്രാധിപരുമായ പി.വി.കെ പനയാല്‍ തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ എം. അനന്തന്‍ അധ്യക്ഷത വഹിച്ചു. മംഗ്ലൂരു സര്‍വ്വകലാശാലയില്‍ നിന്ന് എം.എസ്.സി (എന്‍വയോണ്‍മെന്റ് സ്റ്റഡീസ്) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പി.വി.ശ്രീലക്ഷ്മി, ജൈവകര്‍ഷക അവാര്‍ഡു ജേതാക്കളായ കെ.രജനി, സി.വേണുഗോപാലന്‍ എന്നിവരെ അനുമോദിച്ചു. രസിക ശിരോമണി പുരസ്‌ക്കാരം നേടിയ പി.വി.കെ പനയാലിനെ എം.അനന്തന്‍ ആദരിച്ചു. ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കൗണ്‍സിലംഗമായ എ.കരുണാകരന്‍, ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.മാധവന്‍, സ്ഥിരം സമിതി അധ്യക്ഷ ലത ഗോപി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം സാവിത്രി ബാലന്‍, പഞ്ചായത്തംഗം പി.ശ്രുതി, ഓമന രാമചന്ദ്രന്‍, കെ.പി രാമചന്ദ്രന്‍, ജയപുരം ദാമോദരന്‍ ഗ്രന്ഥാലയത്തിന്റെ ആദ്യകാല ഭാരവാഹികളുമായ കെ.കുഞ്ഞികൃഷ്ണന്‍, കെ.ശേഖരന്‍, ഇ. രാഘവന്‍, കെ തമ്പാന്‍, അഡ്വ.പി.രാഘവന്‍, കെ.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it