നീര്‍ച്ചാലില്‍ ഗോഡൗണ്‍ കുത്തിത്തുറന്ന് 40,000 രൂപയുടെ അടക്ക കവര്‍ന്നു; പ്രതി അറസ്റ്റില്‍
ബദിയടുക്ക: നീര്‍ച്ചാല്‍ മെനച്ചിനപ്പാറയില്‍ അടക്ക ഗോഡൗണ്‍ കുത്തിത്തുറന്ന് 40,000 രൂപയുടെ അടക്ക കവര്‍ച്ച ചെയ്തു. സംഭവത്തില്‍ കേസെടുത്ത ബദിയടുക്ക പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മെനച്ചിനപ്പാറയിലെ ദീപക് എന്ന സതീശനെ(42)യാണ് ബദിയടുക്ക അഡീഷണല്‍ എസ്.ഐ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.മെനച്ചിനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കന്യപ്പാടിയിലെ അന്‍വര്‍ സാദിഖിന്റെ ഉടമസ്ഥതയിലുള്ള അടക്ക ഗോഡൗണിലാണ് മോഷണം നടന്നത്. അന്‍വര്‍ സാദിഖിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് മുമ്പ് അടക്കമോഷണക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇന്നലെ രാത്രി കട്ടത്തങ്ങാടിയില്‍ […]

ബദിയടുക്ക: നീര്‍ച്ചാല്‍ മെനച്ചിനപ്പാറയില്‍ അടക്ക ഗോഡൗണ്‍ കുത്തിത്തുറന്ന് 40,000 രൂപയുടെ അടക്ക കവര്‍ച്ച ചെയ്തു. സംഭവത്തില്‍ കേസെടുത്ത ബദിയടുക്ക പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. മെനച്ചിനപ്പാറയിലെ ദീപക് എന്ന സതീശനെ(42)യാണ് ബദിയടുക്ക അഡീഷണല്‍ എസ്.ഐ രമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മെനച്ചിനപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കന്യപ്പാടിയിലെ അന്‍വര്‍ സാദിഖിന്റെ ഉടമസ്ഥതയിലുള്ള അടക്ക ഗോഡൗണിലാണ് മോഷണം നടന്നത്. അന്‍വര്‍ സാദിഖിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് മുമ്പ് അടക്കമോഷണക്കേസുകളില്‍ ഉള്‍പ്പെട്ട പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. ഇന്നലെ രാത്രി കട്ടത്തങ്ങാടിയില്‍ വെച്ചാണ് ദീപകിനെ പൊലീസ് പിടികൂടിയത്. ദീപക് നേരത്തെയും അടക്കമോഷണക്കേസില്‍ പ്രതിയാണ്. ആക്രിസാധനങ്ങള്‍ കവര്‍ന്ന കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അംഗന്‍വാടിയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന് അരിയും കുട്ടികള്‍ക്കുള്ള പോഷകാഹാരങ്ങളും മോഷ്ടിച്ച കേസിലും ദീപക് പ്രതിയാണ്.
മാസങ്ങള്‍ക്ക് മുമ്പ് അടക്ക മോഷ്ടിച്ച കേസില്‍ റിമാണ്ടിലായിരുന്ന ദീപക് ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് വീണ്ടും അടക്ക മോഷണത്തിനിറങ്ങിയത്.