ബേഡഡുക്ക ആട് ഫാം സെപ്തംബറില്‍ പ്രവര്‍ത്തനമാരംഭിക്കും

ഉദുമ: ബേഡഡുക്ക ആട് ഫാം സെപ്തംബര്‍ ആദ്യവാരം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരില്‍ ആട് ഫാം നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാന തലത്തില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി ശാസ്ത്രീയമായ ആടുവളര്‍ത്തല്‍ കേന്ദ്രം ജില്ലയില്‍ തുടങ്ങുന്നതിന് വേണ്ടി 2016-17 വര്‍ഷത്തില്‍ റവന്യൂ വകുപ്പില്‍ നിന്നും 22.74 ഏക്കര്‍ സ്ഥലം അനുവദിച്ച് നല്‍കി. തുടര്‍ന്ന് […]

ഉദുമ: ബേഡഡുക്ക ആട് ഫാം സെപ്തംബര്‍ ആദ്യവാരം പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു. ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരില്‍ ആട് ഫാം നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാന തലത്തില്‍ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി ശാസ്ത്രീയമായ ആടുവളര്‍ത്തല്‍ കേന്ദ്രം ജില്ലയില്‍ തുടങ്ങുന്നതിന് വേണ്ടി 2016-17 വര്‍ഷത്തില്‍ റവന്യൂ വകുപ്പില്‍ നിന്നും 22.74 ഏക്കര്‍ സ്ഥലം അനുവദിച്ച് നല്‍കി. തുടര്‍ന്ന് ചുറ്റുമതില്‍, ഓഫീസ് കെട്ടിടം എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ആദ്യ ഘട്ടത്തില്‍ 200 ആടുകളെ വളര്‍ത്താനുള്ള പ്രീഫാബ്രിക്കേറ്റ് കെട്ടിടം നിര്‍മ്മിക്കാനും ഇതിന്റെ പ്രവര്‍ത്തന മേല്‍നോട്ടം വഹിക്കാന്‍ ഒരു സ്പെഷ്യല്‍ ഓഫീസറെ നിയമിക്കാനും അത്യാവശ്യ തസ്തികകള്‍ അനുവദിക്കുന്നതിന് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് നോട്ട് തയ്യാറാക്കാനും ആയത് വരെ പുനര്‍ വിന്യാസം മുഖേന ജീവനക്കാരെ കണ്ടെത്താനും യോഗം മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.
തുടക്കത്തില്‍ 200 ആടുകളും പിന്നീട് 1000 ആടുകളും എന്ന ടാര്‍ജറ്റില്‍ എത്താനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ടൂറിസം സാധ്യതയുള്ള 22 ഏക്കര്‍ സ്ഥലത്ത് നാച്ചുറല്‍ രീതിയില്‍ ആടുകളെ വളര്‍ത്താനും ഭാവിയില്‍ ഫാം ടൂറിസമായി മാറ്റാനുള്ള നടപടിയും ഉണ്ടാകും. യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചുറാണി, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, ഡയറക്ടര്‍ ഡോ. കൗശികന്‍ ഐ.എ.എസ്, കാസര്‍കോട് ജില്ലാ ഓഫീസര്‍ സുരേഷ്, അസിസ്റ്റന്റ് ഡയറക്ടര്‍ ചന്ദ്രബാബു എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it