മംഗളൂരു ഉര്‍വയില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് 20,000 രൂപയും 40,000 രൂപയുടെ വിദേശകറന്‍സിയും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും മോഷ്ടിച്ചു; ദമ്പതികളുടെ പരാതിയില്‍ കേസെടുത്തു

മംഗളൂരു: മംഗളൂരു ഉര്‍വയില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് 20,000 രൂപയും 40,000 രൂപയുടെ വിദേശ കറന്‍സിയും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും മോഷ്ടിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ഉര്‍വ ചിലിമ്പിയിലെ വ്യാപാരസ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് പണവും രേഖകളും മോഷ്ടിച്ചത്. ഇതുസംബന്ധിച്ച് കദ്രിയിലെ ചേതന്‍കുമാറി(33)ന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സായിബാബ മന്ദിറില്‍ പ്രണാമം അര്‍പ്പിക്കാന്‍ ചേതന്‍കുമാര്‍ ഭാര്യയോടൊപ്പം ഉര്‍വ ചിലിമ്പിയില്‍ എത്തിയതായിരുന്നു. കാര്‍ വ്യാപാരസ്ഥാപനത്തിന് സമീപം നിര്‍ത്തിയിട്ട ശേഷം ദമ്പതികള്‍ സായിബാബ മന്ദിര്‍ സന്ദര്‍ശിച്ച് […]

മംഗളൂരു: മംഗളൂരു ഉര്‍വയില്‍ നിര്‍ത്തിയിട്ട കാറിന്റെ ഗ്ലാസ് തകര്‍ത്ത് 20,000 രൂപയും 40,000 രൂപയുടെ വിദേശ കറന്‍സിയും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും മോഷ്ടിച്ചു. വ്യാഴാഴ്ച ഉച്ചയോടെ ഉര്‍വ ചിലിമ്പിയിലെ വ്യാപാരസ്ഥാപനത്തിന് മുന്നില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് പണവും രേഖകളും മോഷ്ടിച്ചത്. ഇതുസംബന്ധിച്ച് കദ്രിയിലെ ചേതന്‍കുമാറി(33)ന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സായിബാബ മന്ദിറില്‍ പ്രണാമം അര്‍പ്പിക്കാന്‍ ചേതന്‍കുമാര്‍ ഭാര്യയോടൊപ്പം ഉര്‍വ ചിലിമ്പിയില്‍ എത്തിയതായിരുന്നു. കാര്‍ വ്യാപാരസ്ഥാപനത്തിന് സമീപം നിര്‍ത്തിയിട്ട ശേഷം ദമ്പതികള്‍ സായിബാബ മന്ദിര്‍ സന്ദര്‍ശിച്ച് തിരിച്ചെത്തിയപ്പോഴാണ് കാറിന്റെ സൈഡിലെ ഗ്ലാസ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്.
പരിശോധിച്ചപ്പോള്‍ കാറിനകത്തുണ്ടായിരുന്ന പണം, വിദേശ കറന്‍സി, എ.ടി.എം കാര്‍ഡ്, എമിറേറ്റ്സ് ഐ.ഡി, ആധാര്‍ കാര്‍ഡ്, ദുബായ് ഇസ്ലാമിക് ബാങ്കുമായി ബന്ധപ്പെട്ട ഭാര്യയുടെ എ.ടി.എം കാര്‍ഡ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ കൊണ്ടുപോയതായി വ്യക്തമായി. തുടര്‍ന്ന് ചേതന്‍കുമാറും ഭാര്യയും ഉര്‍വ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it