കാസര്‍കോട് നഗരത്തിലെ ഫാന്‍സി കടയുടെ ഗ്ലാസും പൂട്ടും തകര്‍ത്ത നിലയില്‍

കാസര്‍കോട്: കാസര്‍കോട് പഴയബസ്സ്റ്റാന്റ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍സി കടക്ക് നേരെ അക്രമം. ഗ്ലാസും ഷട്ടര്‍പൂട്ടും തകര്‍ത്ത നിലയിലാണ്. തകര്‍ക്കാനുപയോഗിച്ച കല്ല് സമീപത്ത് കണ്ടെത്തി. തെരുവത്തെ ബദറുദ്ദീന്‍ ശീതളിന്റെ ഉടമസ്ഥതയിലുള്ള ഷീ കളക്ഷന് നേരെയാണ് അക്രമം നടന്നത്. ഇന്നലെ രാത്രി 9.മണിക്കും 10.30നും ഇടയിലുള്ള സമയത്താണ് സംഭവമെന്ന് കരുതുന്നു. ഗ്ലാസ് തകര്‍ന്ന നിലയില്‍ ശ്രദ്ധയില്‍പ്പെട്ട പൊലീസാണ് ബദറുദ്ദീനെ വിവരം അറിയിച്ചത്. ഇവിടത്തെ സി.സി. ടി.വി. ഓഫാക്കിയ നിലയിലായിരുന്നു. കവര്‍ച്ചയാണോ ലക്ഷ്യമെന്ന് വ്യക്തമല്ല. മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ […]

കാസര്‍കോട്: കാസര്‍കോട് പഴയബസ്സ്റ്റാന്റ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഫാന്‍സി കടക്ക് നേരെ അക്രമം. ഗ്ലാസും ഷട്ടര്‍പൂട്ടും തകര്‍ത്ത നിലയിലാണ്. തകര്‍ക്കാനുപയോഗിച്ച കല്ല് സമീപത്ത് കണ്ടെത്തി. തെരുവത്തെ ബദറുദ്ദീന്‍ ശീതളിന്റെ ഉടമസ്ഥതയിലുള്ള ഷീ കളക്ഷന് നേരെയാണ് അക്രമം നടന്നത്. ഇന്നലെ രാത്രി 9.മണിക്കും 10.30നും ഇടയിലുള്ള സമയത്താണ് സംഭവമെന്ന് കരുതുന്നു. ഗ്ലാസ് തകര്‍ന്ന നിലയില്‍ ശ്രദ്ധയില്‍പ്പെട്ട പൊലീസാണ് ബദറുദ്ദീനെ വിവരം അറിയിച്ചത്. ഇവിടത്തെ സി.സി. ടി.വി. ഓഫാക്കിയ നിലയിലായിരുന്നു. കവര്‍ച്ചയാണോ ലക്ഷ്യമെന്ന് വ്യക്തമല്ല. മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ നേരത്തെ സി.സി.ടിവികള്‍ സ്ഥാപിച്ചിരുന്നുവെങ്കിലും അവ പ്രവര്‍ത്തന രഹിതമാണ്. രാത്രി കാലങ്ങളില്‍ ഇവിടെ സാമൂഹ്യ ദ്രോഹികളുടെ പരാക്രമം പതിവാണ്. ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ സ്വദേശിയെ ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച സംഭവവും ഉണ്ടായിരുന്നു.

Related Articles
Next Story
Share it