മാതാപിതാക്കളെ തിരിഞ്ഞുനോക്കാതെ യുവതി കാമുകനൊപ്പം ഹൈക്കോടതിയുടെ പടിയിറങ്ങി; മാതാവ് കോടതിവളപ്പില്‍ പൊട്ടിക്കരഞ്ഞു

കാഞ്ഞങ്ങാട്: ജീവനുതുല്യം സ്നേഹിച്ച മാതാപിതാക്കളെ അവഗണിച്ച് യുവതി കാമുകനൊപ്പം ഹൈക്കോടതിയുടെ പടിയിറങ്ങി. കാഞ്ഞങ്ങാട് തോയമ്മല്‍ സ്വദേശിനിയായ അഫീസ(21)യാണ് കാമുകനായ ബങ്കളത്തെ അജിനൊപ്പം പോയത്. ഹൈക്കോടതിയില്‍ മകളെ കാണാന്‍ മാതാപിതാക്കള്‍ എത്തിയെങ്കിലും സംസാരിക്കാന്‍ പോലും താത്പര്യം കാണിക്കാതെ അഫീസ അജിന്റെ കൈ പിടിച്ച് പോകുകയായിരുന്നു. രണ്ടു മാസം മുമ്പാണ് അഫീസ ഇതരമതസ്ഥനായ അജിനൊപ്പം വീടുവിട്ടത്. അഫീസയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ബേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് അഫീസയെ ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അജിനൊപ്പം പോകാനാണ് താത്പര്യമെന്നറിയിച്ചു. […]

കാഞ്ഞങ്ങാട്: ജീവനുതുല്യം സ്നേഹിച്ച മാതാപിതാക്കളെ അവഗണിച്ച് യുവതി കാമുകനൊപ്പം ഹൈക്കോടതിയുടെ പടിയിറങ്ങി. കാഞ്ഞങ്ങാട് തോയമ്മല്‍ സ്വദേശിനിയായ അഫീസ(21)യാണ് കാമുകനായ ബങ്കളത്തെ അജിനൊപ്പം പോയത്. ഹൈക്കോടതിയില്‍ മകളെ കാണാന്‍ മാതാപിതാക്കള്‍ എത്തിയെങ്കിലും സംസാരിക്കാന്‍ പോലും താത്പര്യം കാണിക്കാതെ അഫീസ അജിന്റെ കൈ പിടിച്ച് പോകുകയായിരുന്നു. രണ്ടു മാസം മുമ്പാണ് അഫീസ ഇതരമതസ്ഥനായ അജിനൊപ്പം വീടുവിട്ടത്. അഫീസയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ബേബിയസ് കോര്‍പ്പസ് ഹരജി ഫയല്‍ ചെയ്തിരുന്നു. ഹൊസ്ദുര്‍ഗ് പൊലീസ് അഫീസയെ ഹൈക്കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അജിനൊപ്പം പോകാനാണ് താത്പര്യമെന്നറിയിച്ചു. മാതാപിതാക്കളെ കണ്ട് സംസാരിക്കണോയെന്ന ചോദ്യത്തിന് വേണ്ടെന്നായിരുന്നു യുവതിയുടെ മറുപടി. ഇതേ തുടര്‍ന്ന് അഫീസയെ കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയായിരുന്നു. തങ്ങളെ ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാതിരുന്ന മകളുടെ പെരുമാറ്റത്തില്‍ മനംനൊന്ത് കോടതിവളപ്പില്‍ മാതാവ് പൊട്ടിക്കരഞ്ഞു. മുമ്പ് അഫീസയെ പൊലീസ് ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നുവെങ്കിലും അജിന്റെ പേരില്‍ വിവാഹമോചനക്കേസ് നിലനില്‍ക്കുന്നതിനാല്‍ ഒരുമിച്ച് താമസിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരം അഫീന ഒന്നരമാസമായി കൊച്ചി കാക്കനാട്ടെ സഖി എന്ന സ്ത്രീകളുടെ ആലയത്തില്‍ കഴിയുകയായിരുന്നു. അജിയുടെ ആദ്യവിവാഹമോചനക്കേസ് കാസര്‍കോട് കുടുംബകോടതിയില്‍ തീര്‍പ്പാകുകയും വിവാഹമോചനം അനുവദിക്കുകയും ചെയ്തതോടെയാണ് പൊലീസ് അഫീനയെ വീണ്ടും ഹൈക്കോടതിയില്‍ ഹാജരാക്കിയത്.

Related Articles
Next Story
Share it