വസ്ത്ര വ്യാപാരിയായ യുവതിയെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊന്നു

തൃശൂര്‍: കടയടച്ച് മക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന വസ്ത്ര വ്യാപാരി കൂടിയായ യുവതിയെ വെട്ടിക്കൊന്നു. കൊടുങ്ങല്ലൂരില്‍ ഇന്നലെ രാത്രി വെട്ടേറ്റ ഏറിയാട് മാങ്ങാരപ്പറവില്‍ റിന്‍സി നാസര്‍ (30) ആണ് മരിച്ചത്. റിന്‍സി ഓടിച്ച സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം അയല്‍വാസിയായ റിയാസ് എന്ന യുവാവാണ് വെട്ടിയത്. മുഖത്ത് ഗുരുതരമായി വെട്ടേറ്റിരുന്നു. മൂന്ന് വിരലുകള്‍ അറ്റുപോയിരുന്നു. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് റിന്‍സിയെ തുരുതുരെ വെട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട റിയാസ് […]

തൃശൂര്‍: കടയടച്ച് മക്കള്‍ക്കൊപ്പം സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന വസ്ത്ര വ്യാപാരി കൂടിയായ യുവതിയെ വെട്ടിക്കൊന്നു. കൊടുങ്ങല്ലൂരില്‍ ഇന്നലെ രാത്രി വെട്ടേറ്റ ഏറിയാട് മാങ്ങാരപ്പറവില്‍ റിന്‍സി നാസര്‍ (30) ആണ് മരിച്ചത്. റിന്‍സി ഓടിച്ച സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം അയല്‍വാസിയായ റിയാസ് എന്ന യുവാവാണ് വെട്ടിയത്. മുഖത്ത് ഗുരുതരമായി വെട്ടേറ്റിരുന്നു. മൂന്ന് വിരലുകള്‍ അറ്റുപോയിരുന്നു. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് റിന്‍സിയെ തുരുതുരെ വെട്ടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിന് ശേഷം ബൈക്കില്‍ രക്ഷപ്പെട്ട റിയാസ് ഒളിവിലാണ്.

Related Articles
Next Story
Share it