ബംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണമോതിരവും എ.ടി.എം കാര്‍ഡും കവര്‍ന്ന ശേഷം കൂട്ടബലാത്സംഗം ചെയ്തു; കേസെടുത്തതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഉഡുപ്പി-കുന്താപുരം സ്വദേശികളെ പൊലീസ് വെടിവെച്ചുവീഴ്ത്തി

ബംഗളൂരു: ബംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണമോതിരവും എ.ടി.എം കാര്‍ഡും കവര്‍ന്ന ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. കേസെടുത്തതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഉഡുപ്പി-കുന്താപുരം സ്വദേശികളായ രണ്ടുപേരെ പൊലീസ് വെടിവെച്ചുവീഴ്ത്തി. ഉഡുപ്പി സ്വദേശി മുഹമ്മദ് ആഷിഖ് (22), കുന്താപുരത്തെ ഇസ്ഹാക്ക് (21) എന്നിവര്‍ക്കാണ് വെടിവെപ്പില്‍ പരിക്കേറ്റത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയ ശേഷം ചികിത്സക്കായി ആസ്പത്രിയിലേക്ക് മാറ്റി. കൂടുതല്‍ പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കോതനൂര്‍ പൊലീസ് ചൊവ്വാഴ്ച പ്രതികള്‍ സഞ്ചരിച്ച കാറും കഠാരയും പത്ത് മൊബൈല്‍ ഫോണുകളും പിടികൂടി. മാര്‍ച്ച് […]

ബംഗളൂരു: ബംഗളൂരുവില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണമോതിരവും എ.ടി.എം കാര്‍ഡും കവര്‍ന്ന ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി. കേസെടുത്തതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഉഡുപ്പി-കുന്താപുരം സ്വദേശികളായ രണ്ടുപേരെ പൊലീസ് വെടിവെച്ചുവീഴ്ത്തി. ഉഡുപ്പി സ്വദേശി മുഹമ്മദ് ആഷിഖ് (22), കുന്താപുരത്തെ ഇസ്ഹാക്ക് (21) എന്നിവര്‍ക്കാണ് വെടിവെപ്പില്‍ പരിക്കേറ്റത്. ഇവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയ ശേഷം ചികിത്സക്കായി ആസ്പത്രിയിലേക്ക് മാറ്റി. കൂടുതല്‍ പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കോതനൂര്‍ പൊലീസ് ചൊവ്വാഴ്ച പ്രതികള്‍ സഞ്ചരിച്ച കാറും കഠാരയും പത്ത് മൊബൈല്‍ ഫോണുകളും പിടികൂടി. മാര്‍ച്ച് 26ന് കാര്‍ ഓടിച്ചുപോവുകയായിരുന്ന യുവതിയെ മുഹമ്മദ് ആഷിഖും ഇസ്ഹാക്കും ഉള്‍പ്പെടെയുള്ള സംഘം തടയുകയും കാറില്‍ തള്ളിക്കയറി കത്തി ചൂണ്ടി തങ്ങള്‍ നിര്‍ദേശിക്കുന്ന ഭാഗത്തേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയില്‍ യുവതിയുടെ സ്വര്‍ണമോതിരവും എടിഎം കാര്‍ഡും തട്ടിയെടുത്തു.
പിന്നീട് വൈറ്റ്ഫീല്‍ഡിലും ബെല്ലന്തൂരിലും കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം വിട്ടയച്ചു. ബംഗളൂരുവിലെ കോതനൂര്‍ പൊലീസില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണത്തിന് പൊലീസ് പ്രത്യേക സംഘത്തിന് രൂപം നല്‍കി. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും ശേഖരിച്ച സംഘം ഉഡുപ്പി, മംഗളൂരു, തീരദേശ കര്‍ണാടക മേഖലകളില്‍ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെ പ്രതികള്‍ കാറില്‍ സഞ്ചരിക്കുന്നത് സംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചു. പൊലീസുകാര്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ രണ്ട് പ്രതികളും കഠാര ഉപയോഗിച്ച് പൊലീസുകാരെ അക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ പ്രതികളുടെ കാലില്‍ പൊലീസ് വെടിയുതിര്‍ത്തു. പ്രതികള്‍ കുട്ടിക്കാലം മുതല്‍ പിടിച്ചുപറി, കവര്‍ച്ച, മോഷണം, പശു മോഷണം എന്നിവയില്‍ ഏര്‍പ്പെട്ടിട്ടുവരികയാണെന്നും ഉഡുപ്പിയിലും മംഗളൂരുവിലും മറ്റു സ്ഥലങ്ങളിലും സംഘം കവര്‍ച്ച നടത്തിയിട്ടുണ്ടെന്നും പലതവണ അറസ്റ്റിലായ ഇവര്‍ ജാമ്യം നേടിയതിന് ശേഷവും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ക്കെതിരെ കോടതി 10 വാറണ്ടുകളാണ് പുറപ്പെടുവിച്ചത്. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Related Articles
Next Story
Share it