വസ്ത്രത്തിന്റെ പേരിലും മറ്റും വരന് പിടിവാശി; കതിര്‍മണ്ഡപത്തില്‍ വെച്ചുതന്നെ താലി അഴിച്ചുനല്‍കി പെണ്‍കുട്ടി ബന്ധുവായ യുവാവിനെ വിവാഹം ചെയ്തു

അഞ്ചല്‍: വരന്റെ പിടിവാശിയെ തുടര്‍ന്ന് പെണ്‍കുട്ടി കതിര്‍മണ്ഡപത്തില്‍ വെച്ചുതന്നെ താലി ഊരിനല്‍കി ബന്ധുവായ യുവാവിനെ വിവാഹം ചെയ്തു. കൊല്ലം അഞ്ചല്‍ കടയ്ക്കല്‍ ആല്‍ത്തറമൂട്ടിലാണ് വിവാഹ വേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച ആല്‍ത്തറമൂട് ഓഡിറ്റോറിയത്തിലായിരുന്നു ആല്‍ത്തറമൂട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ വേദിയിലെത്തിയ വരന്‍ താന്‍ ധരിച്ചിരുന്ന ഷൂ ഊരാന്‍ തയാറായില്ല. മാത്രമല്ല വിവാഹ വേദിയില്‍ ഉണ്ടായിരുന്ന നിലവിളക്ക് തെളിയിക്കാനും വരന്‍ അനുവദിച്ചില്ല. മുതിര്‍ന്നവര്‍ ഇടപെട്ടു […]

അഞ്ചല്‍: വരന്റെ പിടിവാശിയെ തുടര്‍ന്ന് പെണ്‍കുട്ടി കതിര്‍മണ്ഡപത്തില്‍ വെച്ചുതന്നെ താലി ഊരിനല്‍കി ബന്ധുവായ യുവാവിനെ വിവാഹം ചെയ്തു. കൊല്ലം അഞ്ചല്‍ കടയ്ക്കല്‍ ആല്‍ത്തറമൂട്ടിലാണ് വിവാഹ വേദിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇക്കഴിഞ്ഞ ബുധനാഴ്ച ആല്‍ത്തറമൂട് ഓഡിറ്റോറിയത്തിലായിരുന്നു ആല്‍ത്തറമൂട് സ്വദേശിയായ പെണ്‍കുട്ടിയും കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്.

എന്നാല്‍ വിവാഹ വേദിയിലെത്തിയ വരന്‍ താന്‍ ധരിച്ചിരുന്ന ഷൂ ഊരാന്‍ തയാറായില്ല. മാത്രമല്ല വിവാഹ വേദിയില്‍ ഉണ്ടായിരുന്ന നിലവിളക്ക് തെളിയിക്കാനും വരന്‍ അനുവദിച്ചില്ല. മുതിര്‍ന്നവര്‍ ഇടപെട്ടു കാര്യങ്ങള്‍ പറഞ്ഞിട്ടും പിടിവാശിയില്‍ നിന്നും വരന്‍ പിന്മാറിയില്ല. ഇതേ തുടര്‍ന്ന് പിന്നീട് കതിര്‍മണ്ഡപത്തിന് പുറത്തുവച്ച് വരന്‍ വധുവിന്റെ കഴുത്തില്‍ താലികെട്ടി.

എന്നാല്‍ വരന്റെ പിടിവാശി ഇവിടെയും തീര്‍ന്നില്ല. താലി കെട്ടിയ ശേഷം വധു ധരിച്ചിരുന്ന വസ്ത്രത്തെ ചൊല്ലി അടക്കം വീണ്ടും തര്‍ക്കം ഉടലെടുത്തു. തര്‍ക്കം ഇരുക്കൂട്ടരുടെയും ബന്ധുക്കള്‍ കൂടി ഏറ്റെടുത്തതോടെ വിവാഹ വേദി സംഘര്‍ഷത്തിലേക്ക് നീങ്ങി. ഉടന്‍ വധുവിന്റെ വീട്ടുകാര്‍ കടയ്ക്കല്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഇതിനിടെ കഴുത്തില്‍ കെട്ടിയ താലി അഴിച്ച് വരന് ഊരിക്കൊടുത്ത വധു ബന്ധുവായ യുവാവിനെ അതെ കതിര്‍മണ്ഡപത്തില്‍ വെച്ച് വിവാഹം ചെയ്തു. അതേസമയം സംഭവത്തില്‍ ഇരുകൂട്ടര്‍ക്കും പരാതി ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. അതിനാല്‍ തന്നെ പോലീസ് കേസെടുത്തിട്ടില്ല.

Related Articles
Next Story
Share it