പ്രണയം നിരസിച്ച യുവാവിന് നേരെ പെണ്‍കുട്ടി ആസിഡ് ഒഴിച്ചു

ഇടുക്കി: പ്രണയം നിരസിച്ച യുവാവിന് നേരെ പെണ്‍കുട്ടി ആസിഡ് ഒഴിച്ചു. ഇടുക്കി അടിമാലിയിലാണ് യുവാവിന് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടതായാണ് വിവരം. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി മൂന്നാങ്കണ്ടം സ്വദേശി ഷീബയെ അടിമാലി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റ അരുണ്‍ കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഒരു കണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടമായതായിട്ടാണ് […]

ഇടുക്കി: പ്രണയം നിരസിച്ച യുവാവിന് നേരെ പെണ്‍കുട്ടി ആസിഡ് ഒഴിച്ചു. ഇടുക്കി അടിമാലിയിലാണ് യുവാവിന് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണ്‍ കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടതായാണ് വിവരം.

സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി മൂന്നാങ്കണ്ടം സ്വദേശി ഷീബയെ അടിമാലി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. പരിക്കേറ്റ അരുണ്‍ കുമാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഒരു കണ്ണിന്റെ കാഴ്ച്ച പൂര്‍ണമായും നഷ്ടമായതായിട്ടാണ് വിവരം. അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 16ാം തിയതിയാണ് കുറ്റകൃത്യം നടന്നതെന്നാണ് വിവരം. ഷീബയുടെ പ്രണയം നിരസിച്ചതാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

Related Articles
Next Story
Share it