കളിക്കുന്നതിനിടെ പെണ്‍കുട്ടി ടാര്‍ വീപ്പയില്‍ വീണു; രക്ഷകരായി അഗ്‌നിരക്ഷാസേന

കാഞ്ഞങ്ങാട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ ടാര്‍ വീപ്പയില്‍ വീണ പെണ്‍കുട്ടിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. പെരിയ പൂക്കളത്ത് ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലെത്തിയ ഉദിനൂര്‍ സ്വദേശിനിയാണ് ടാര്‍ വീപ്പയിലേക്ക് വീണത്. റോഡരികില്‍ ഇറക്കി വച്ച ടാര്‍ വീപ്പയ്ക്കു മുകളില്‍ കയറി കളിച്ചു കൊണ്ടിരിക്കെയാണ് വീണത്. വീഴ്ചയില്‍ കഴുത്തോളം ടാറില്‍ മുങ്ങിയ കുട്ടിയെ പുറത്തെടുക്കുവാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനിടെ സ്ഥലത്തുണ്ടായിരുന്ന സിവില്‍ ഡിഫന്‍സ് അംഗം ആര്‍. സുധീഷ് അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാടു നിന്ന് ഫയര്‍ […]

കാഞ്ഞങ്ങാട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ ടാര്‍ വീപ്പയില്‍ വീണ പെണ്‍കുട്ടിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന. പെരിയ പൂക്കളത്ത് ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. ബന്ധുവീട്ടിലെത്തിയ ഉദിനൂര്‍ സ്വദേശിനിയാണ് ടാര്‍ വീപ്പയിലേക്ക് വീണത്. റോഡരികില്‍ ഇറക്കി വച്ച ടാര്‍ വീപ്പയ്ക്കു മുകളില്‍ കയറി കളിച്ചു കൊണ്ടിരിക്കെയാണ് വീണത്. വീഴ്ചയില്‍ കഴുത്തോളം ടാറില്‍ മുങ്ങിയ കുട്ടിയെ പുറത്തെടുക്കുവാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിനിടെ സ്ഥലത്തുണ്ടായിരുന്ന സിവില്‍ ഡിഫന്‍സ് അംഗം ആര്‍. സുധീഷ് അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. കാഞ്ഞങ്ങാടു നിന്ന് ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വി. എന്‍ വേണുഗോപാലിന്റെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാ സേന വീപ്പ മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ വി.വി. ദിലിപ്, ജി.എ. ഷിബിന്‍, അജ്മല്‍ഷ, ഫയര്‍ ഓഫീസര്‍ ഡ്രൈവര്‍ നസീര്‍, ഹോം ഗാര്‍ഡുമാരായ സി. കൃഷ്ണന്‍, സന്തോഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles
Next Story
Share it