ബദിയടുക്ക മുകളിലെ ബസാറില്‍ കൂറ്റന്‍ മരം അപകടാവസ്ഥയില്‍

ബദിയടുക്ക: ബദിയടുക്ക മുകളിലെ ബസാറില്‍ അപകടം തലക്ക് മീതേ. ഇവിടെ ഏത് നിമിഷവും വീഴാമെന്ന നിലയില്‍, പകുതി ഭാഗം ഉണങ്ങിയ കൂറ്റന്‍ മരം ആശങ്ക സൃഷ്ടിക്കുകയാണ്. 100 വര്‍ഷത്തോളം പഴക്കമുള്ളതാണ് മരം. ഗവ.ഹൈസ്‌കൂള്‍, നവജീവന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ കടന്ന് പോകുന്ന റോഡരികിലാണ് മരമുള്ളത്. ഓട്ടോകള്‍ വാടകക്കായി നിര്‍ത്തിയിടുന്നതും ഇതേ മരച്ചുവട്ടിലാണ്. വേനല്‍ കാലമായാല്‍ ചൂടില്‍ നിന്ന് അല്‍പ്പം ആശ്വാസത്തിന് പലരും ഈ മരച്ചുവടില്‍ നില്‍ക്കാറുണ്ട്. ഇതിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെയാണ് വൈദ്യുതി ലൈനുകളും കടന്നു […]

ബദിയടുക്ക: ബദിയടുക്ക മുകളിലെ ബസാറില്‍ അപകടം തലക്ക് മീതേ. ഇവിടെ ഏത് നിമിഷവും വീഴാമെന്ന നിലയില്‍, പകുതി ഭാഗം ഉണങ്ങിയ കൂറ്റന്‍ മരം ആശങ്ക സൃഷ്ടിക്കുകയാണ്. 100 വര്‍ഷത്തോളം പഴക്കമുള്ളതാണ് മരം. ഗവ.ഹൈസ്‌കൂള്‍, നവജീവന ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാര്‍ കടന്ന് പോകുന്ന റോഡരികിലാണ് മരമുള്ളത്. ഓട്ടോകള്‍ വാടകക്കായി നിര്‍ത്തിയിടുന്നതും ഇതേ മരച്ചുവട്ടിലാണ്. വേനല്‍ കാലമായാല്‍ ചൂടില്‍ നിന്ന് അല്‍പ്പം ആശ്വാസത്തിന് പലരും ഈ മരച്ചുവടില്‍ നില്‍ക്കാറുണ്ട്. ഇതിന്റെ ശിഖരങ്ങള്‍ക്കിടയിലൂടെയാണ് വൈദ്യുതി ലൈനുകളും കടന്നു പോകുന്നത്. നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്നതും ഈ മരത്തിനടിയിലൂടെയാണ്. അപകട സാധ്യത കണക്കിലെടുത്ത് മരം മുറിച്ച് നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.

Related Articles
Next Story
Share it