സുരക്ഷാ പരിശോധനക്ക് കാസര്‍കോട്ടെത്തിയ റെയില്‍വെ ജനറല്‍ മാനേജര്‍ക്ക് ലഭിച്ചത് നിരവധി പരാതികള്‍
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കടുത്ത ട്രെയിന്‍ യാത്രാദുരിതം സംബന്ധിച്ച് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ക്ക് മുന്നില്‍ പരാതി പ്രവാഹം. ഇന്നലെ ജില്ലയില്‍ ആദ്യമായി എത്തിയ ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍തോമസിന് മുന്നിലാണ് ജനപ്രതിനിധികളും വിവിധ സംഘടനകളും പരാതികളുമായെത്തിയത്. എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലന്‍, പാസഞ്ചേര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. പ്രശാന്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം അഷ്റഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് നഗരസഭാ […]

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ കടുത്ത ട്രെയിന്‍ യാത്രാദുരിതം സംബന്ധിച്ച് ദക്ഷിണറെയില്‍വേ ജനറല്‍ മാനേജര്‍ക്ക് മുന്നില്‍ പരാതി പ്രവാഹം. ഇന്നലെ ജില്ലയില്‍ ആദ്യമായി എത്തിയ ദക്ഷിണമേഖല റെയില്‍വേ ജനറല്‍ മാനേജര്‍ ജോണ്‍തോമസിന് മുന്നിലാണ് ജനപ്രതിനിധികളും വിവിധ സംഘടനകളും പരാതികളുമായെത്തിയത്. എം.എല്‍.എമാരായ സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലന്‍, പാസഞ്ചേര്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആര്‍. പ്രശാന്ത്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എ.കെ.എം അഷ്റഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍, കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ വി.എം മുനീര്‍ എന്നിവരുടെ നിവേദനങ്ങള്‍ ജി.എമ്മിന് സമര്‍പ്പിച്ചു. പി. കരുണാകരന്‍, സുബ്രഹ്‌മണ്യ മാന്യ, നാസര്‍, പ്രൊഫ. വി. ഗോപിനാഥ്, നാഗരാജ എന്നിവരും ജനറല്‍ മാനേജരെ സ്വീകരിക്കാനെത്തിയിരുന്നു. കുറച്ചുസമയം മാത്രമാണ് ജനറല്‍ മാനേജര്‍ കാസര്‍കോട് റെയില്‍വെ സ്റ്റേഷനില്‍ ചെലവഴിച്ചത്.
കാസര്‍കോട് ജില്ലയില്‍ വര്‍ഷങ്ങളായി ജനങ്ങള്‍ അനുഭവിക്കുന്ന ട്രെയിന്‍ യാത്രസംബന്ധിച്ച ദുരിതങ്ങള്‍ എല്ലാവരും ജനറല്‍ മാനേജരെ ബോധ്യപ്പെടുത്തി. കാസര്‍കോട് ജില്ലയിലൂടെ കടന്നുപോകുന്ന എല്ലാ ട്രെയിനുകളിലും ഓര്‍ഡിനറി ടിക്കറ്റ്, സീസണ്‍ ടിക്കറ്റ് എന്നിവ അനുവദിക്കണമെന്നും തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെ ഓടുന്ന മെമു മംഗളൂരുവരെ നീട്ടണമെന്നും കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിയ ചെറുവത്തൂര്‍ പാസഞ്ചര്‍ പുനരാരംഭിക്കണമെന്നുമായിരുന്നു നിവേദനങ്ങളിലെ പ്രധാന ആവശ്യങ്ങള്‍. കണ്ണൂര്‍-മംഗളൂരു പാസഞ്ചറിന്റെ സമയം മാറ്റി 4.30ന് മംഗളൂരുവില്‍ നിന്നാരംഭിക്കുക, മാവേലി എക്സ്പ്രസും പാസഞ്ചറും തമ്മിലുള്ള സമയക്രമീകരണത്തെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ പരിഹരിക്കുക തുടങ്ങി നിരവധിആവശ്യങ്ങള്‍ ജി.എമ്മിന് മുന്നില്‍ അവതരിപ്പിച്ചു.