കറാമ കാരുണ്യത്തിന്റെ കവാടം-ടി.എ. ഷാഫി

ദുബായ്: സമാനതകളില്ലാത്ത സഹജീവി സ്‌നേഹവും അതിരുകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളും കൊണ്ട് എല്ലാവര്‍ക്കും മാതൃക സൃഷ്ടിച്ച കറാമ കാരുണ്യത്തിന്റെ കവാടമാണെന്ന് കാസര്‍കോട് പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ടും ഉത്തരദേശം ന്യൂസ് എഡിറ്ററുമായ ടി.എ. ഷാഫി പറഞ്ഞു. കറാമയിലെ കാസര്‍കോടന്‍ കൂട്ടായ്മ കാലിക്കറ്റ് പാരഗണില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കറാമയിലെ കാസര്‍കോടന്‍ സൗഹൃദ കൂട്ടായ്മ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും നാടിന്റെ കണ്ണീരു തുടച്ച് സാന്ത്വനം പകരുന്നതില്‍ കറാമയിലെ സുമനസുകള്‍ നടത്തിവരുന്ന നിസ്വാര്‍ത്ഥമായ സേവനം അതിരറ്റതാണെന്നും ടി.എ. […]

ദുബായ്: സമാനതകളില്ലാത്ത സഹജീവി സ്‌നേഹവും അതിരുകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളും കൊണ്ട് എല്ലാവര്‍ക്കും മാതൃക സൃഷ്ടിച്ച കറാമ കാരുണ്യത്തിന്റെ കവാടമാണെന്ന് കാസര്‍കോട് പ്രസ് ക്ലബ്ബ് മുന്‍ പ്രസിഡണ്ടും ഉത്തരദേശം ന്യൂസ് എഡിറ്ററുമായ ടി.എ. ഷാഫി പറഞ്ഞു. കറാമയിലെ കാസര്‍കോടന്‍ കൂട്ടായ്മ കാലിക്കറ്റ് പാരഗണില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കറാമയിലെ കാസര്‍കോടന്‍ സൗഹൃദ കൂട്ടായ്മ നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രശംസനീയമാണെന്നും നാടിന്റെ കണ്ണീരു തുടച്ച് സാന്ത്വനം പകരുന്നതില്‍ കറാമയിലെ സുമനസുകള്‍ നടത്തിവരുന്ന നിസ്വാര്‍ത്ഥമായ സേവനം അതിരറ്റതാണെന്നും ടി.എ. ഷാഫി കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യ പ്രവര്‍ത്തകനും ഗള്‍ഫ് വ്യവസായിയുമായ യഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. മുജീബ് മാമു ഖാസിലേന്‍ അധ്യക്ഷത വഹിച്ചു. ഹനീഫ് കട്ടക്കാല്‍ സ്വാഗതം പറഞ്ഞു. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ മുന്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.എം. ഹാരിസ്, ഇബ്രാഹിം ബാങ്കോട് എന്നിവര്‍ക്കും സ്വീകരണം നല്‍കി. സി.എ അബൂബക്കര്‍ ചെങ്കളം, ഹനീഫ് ടി.ആര്‍, സമീര്‍ ചെങ്കളം, കെ.എം. ഹാരിസ്, ഫൈസല്‍ പട്ടേല്‍, ഇബ്രാഹിം ബാങ്കോട്, തല്‍ഹത്ത് തളങ്കര, ശ്രീരാജ് കാസര്‍കോട്, സത്താര്‍ കറാമ, നാസി ചൂരി, സാഹി ചൂരി, നൗഷാദ് അബ്ക, അര്‍ഷാദ് തായലങ്ങാടി, സെപ്പി പൊവ്വല്‍, സിയാ കറാമ, റാഷി പൊവ്വല്‍, സിയാദ് ചൂരി, ഷുഹൈബ് അപ്പോളോ, ഷഹബാസ്, മഹിനാസ് തുടങ്ങിയവര്‍ സംസാരിച്ചു. സാദിഖ് മാമു ഖാസിലേന്‍ നന്ദി പറഞ്ഞു. ശ്രീരാജ്, സാഗര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനങ്ങളും അരങ്ങേറി.

Related Articles
Next Story
Share it