ലോഹക്കയര്‍ പൊട്ടിയതിനെ തുടര്‍ന്ന് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഗേറ്റ് മൂന്ന് മണിക്കൂര്‍ അടഞ്ഞുകിടന്നു; വാഹനങ്ങള്‍ കുടുങ്ങി

ഉദുമ: ലോഹക്കയര്‍ പൊട്ടിയതിനെ തുടര്‍ന്ന് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷനോട് ചേര്‍ന്നുള്ള ഗേറ്റ് മൂന്ന് മണിക്കൂര്‍ നേരത്തോളം അടഞ്ഞുകിടന്നു. ഞായറാഴ്ച വൈകിട്ട് 3.30 മണിയോടെ അടച്ച ഗേറ്റ് തുറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് റെയില്‍വെ ഗേറ്റിന്റെ നൂല്‍കമ്പി പിരിച്ചുണ്ടാക്കിയ കയര്‍ പൊട്ടിയത്. ഇതോടെ കവാടം തുറക്കാനാകാതെ അടഞ്ഞുകിടന്നു. കാസര്‍കോട്ടുനിന്ന് വിദഗ്ധരെത്തി കേടുപാടുകള്‍ പരിഹരിച്ച ശേഷം വൈകിട്ട് 6.30 മണിയോടെ ഗേറ്റിലൂടെയുള്ള യാത്ര പുനരാരംഭിച്ചു.

Related Articles
Next Story
Share it