മാറ്റിയെടുക്കാനായി കൊണ്ടുപോകുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ഉഗ്രശബ്ദത്തില്‍ ചോര്‍ന്നു; ഒഴിവായത് വന്‍ ദുരന്തം

കാഞ്ഞങ്ങാട്: ചോര്‍ച്ചയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മാറ്റിയെടുക്കുവാനായി ടിപ്പറില്‍ കയറ്റി മാവുങ്കാലിലെ വിതരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയ ഗ്യാസ് സിലിണ്ടര്‍ ഉഗ്രശബ്ദത്തില്‍ ചോര്‍ന്നു. വീട്ടുടമ കൂടിയായ ടിപ്പര്‍ ഡ്രൈവറുടെ മനക്കരുത്തില്‍ ഒഴിവായത് വലിയ ദുരന്തം. ടിപ്പറില്‍ നിന്നും പുറത്തേക്ക് സിലിണ്ടര്‍ വലിച്ചെറിഞ്ഞതിനാലാണ് അപകടം ഒഴിവായത്. രാമഗിരിയില്‍ താമസിക്കുന്ന പടിഞ്ഞാറെക്കര സ്വദേശി രമേശനാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. സംശയത്തെ തുടര്‍ന്നാണ് സിലിണ്ടറുമായി പോയത്. എടമുണ്ടയിലെ ഉടമയുടെ വീട്ടിലേക്ക് പോയതിനു ശേഷം മാവുങ്കാലിലേക്ക് പോകുമ്പോള്‍ ഉദയനഗറിലെത്തിയപ്പോഴാണ് വലിയ ശബ്ദത്തോടെ […]

കാഞ്ഞങ്ങാട്: ചോര്‍ച്ചയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് മാറ്റിയെടുക്കുവാനായി ടിപ്പറില്‍ കയറ്റി മാവുങ്കാലിലെ വിതരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോയ ഗ്യാസ് സിലിണ്ടര്‍ ഉഗ്രശബ്ദത്തില്‍ ചോര്‍ന്നു. വീട്ടുടമ കൂടിയായ ടിപ്പര്‍ ഡ്രൈവറുടെ മനക്കരുത്തില്‍ ഒഴിവായത് വലിയ ദുരന്തം. ടിപ്പറില്‍ നിന്നും പുറത്തേക്ക് സിലിണ്ടര്‍ വലിച്ചെറിഞ്ഞതിനാലാണ് അപകടം ഒഴിവായത്. രാമഗിരിയില്‍ താമസിക്കുന്ന പടിഞ്ഞാറെക്കര സ്വദേശി രമേശനാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം.
സംശയത്തെ തുടര്‍ന്നാണ് സിലിണ്ടറുമായി പോയത്. എടമുണ്ടയിലെ ഉടമയുടെ വീട്ടിലേക്ക് പോയതിനു ശേഷം മാവുങ്കാലിലേക്ക് പോകുമ്പോള്‍ ഉദയനഗറിലെത്തിയപ്പോഴാണ് വലിയ ശബ്ദത്തോടെ ചോര്‍ച്ച തുടങ്ങിയത്. ഉടന്‍ രമേശന്‍ ടിപ്പര്‍ നിര്‍ത്തി. വിവരമറിഞ്ഞ് നാട്ടുകാരുമെത്തി. ഉടന്‍ തന്നെ രമേശന്‍ സിലിണ്ടര്‍ വലിച്ച് പുറത്തേക്കെറിഞ്ഞു. പിന്നാലെ നാട്ടുകാര്‍ നനഞ്ഞ ചാക്കുകൊണ്ട് സിലിണ്ടര്‍ മൂടിവെച്ചു. ഉടന്‍തന്നെ അഗ്‌നിശമനസേനയും വിവരമറിയിച്ചു. ആളൊഴിഞ്ഞ സ്ഥലത്തേക്ക് സിലിണ്ടര്‍ മാറ്റാന്‍ നിര്‍ദേശിച്ച അഗ്‌നിശമനസേനാംഗങ്ങള്‍ സ്ഥലത്ത് കുതിച്ചെത്തി. ഗ്യാസ് ഏജന്‍സി അധികൃതരും പിന്നാലെയെത്തി. പിന്നീട് സിലിണ്ടറില്‍ നിന്ന് പാചകവാതകം പൂര്‍ണ്ണമായും ഒഴിവാക്കിയതിന് ശേഷമാണ് അഗ്‌നിശമനസേന സ്ഥലത്തുനിന്ന് പോയത്. 2025 വരെ കാലാവധിയുള്ള സിലിണ്ടറാണ് ചോര്‍ന്നത്.

Related Articles
Next Story
Share it