മാടക്കാലില്‍ തട്ടുകടയില്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ മാടക്കാല്‍ ജി.എല്‍.പി സ്‌കൂളിന് സമീപം തട്ടുകടയില്‍ തീപിടിത്തം. ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. തീ അണക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് തൃക്കരിപ്പൂര്‍ നിന്നും അഗ്‌നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം കടയില്‍ ഉണ്ടായ മുഴുവന്‍ സാധനങ്ങളും നീക്കം ചെയ്തിരുന്നു. സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ നിന്നും ആളുകളെ മാറ്റുകയും ചെയ്തു. ഗ്യാസ് സിലിണ്ടര്‍ പൈപ്പില്‍ ഉണ്ടായ ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക […]

കാഞ്ഞങ്ങാട്: തൃക്കരിപ്പൂര്‍ മാടക്കാല്‍ ജി.എല്‍.പി സ്‌കൂളിന് സമീപം തട്ടുകടയില്‍ തീപിടിത്തം. ഗ്യാസ് സിലിണ്ടറില്‍ നിന്നാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. തീ അണക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് തൃക്കരിപ്പൂര്‍ നിന്നും അഗ്‌നി രക്ഷാസേന എത്തിയാണ് തീ അണച്ചത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ മൂലം കടയില്‍ ഉണ്ടായ മുഴുവന്‍ സാധനങ്ങളും നീക്കം ചെയ്തിരുന്നു. സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ നിന്നും ആളുകളെ മാറ്റുകയും ചെയ്തു. ഗ്യാസ് സിലിണ്ടര്‍ പൈപ്പില്‍ ഉണ്ടായ ചോര്‍ച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എന്‍.കുര്യാക്കോസ്, സീനിയര്‍ ഫയര്‍ ഓഫീസര്‍ പി.ഭാസ്‌കരന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് തി അണച്ചത്.

Related Articles
Next Story
Share it