വാതകശ്മശാന പ്രശ്‌നം; നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കാനെത്തിയവരെ ചെയര്‍മാന്‍ ഇടപെട്ട് പിന്തിരിപ്പിച്ചു

കാസര്‍കോട്: നുള്ളിപ്പാടിയിലെ വാതക ശ്മശാനപ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം കൗണ്‍സിലറുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കാന്‍ ശ്രമിച്ചു. സി.പി.എം കൗണ്‍സിലര്‍ എം.ലളിതയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് നഗരസഭാ സെക്രട്ടറി ജസ്റ്റിനെ ഉപരോധിക്കാന്‍ ഒരുങ്ങിയത്. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഇടപെട്ടാണ് സെക്രട്ടറിയെ ഉപരോധിക്കാനുള്ള നീക്കത്തില്‍ നിന്ന് കൗണ്‍സിലര്‍ അടക്കമുള്ളവരെ പിന്തിരിപ്പിച്ചത്. പ്രശ്നത്തിന് ഉടന്‍ തന്നെ പരിഹാരം കാണാമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കുകയായിരുന്നു.തുടര്‍ന്ന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. കൗണ്‍സിലര്‍ക്കൊപ്പം അനില്‍ […]

കാസര്‍കോട്: നുള്ളിപ്പാടിയിലെ വാതക ശ്മശാനപ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് സി.പി.എം കൗണ്‍സിലറുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ സെക്രട്ടറിയെ ഉപരോധിക്കാന്‍ ശ്രമിച്ചു. സി.പി.എം കൗണ്‍സിലര്‍ എം.ലളിതയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് നഗരസഭാ സെക്രട്ടറി ജസ്റ്റിനെ ഉപരോധിക്കാന്‍ ഒരുങ്ങിയത്. നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഇടപെട്ടാണ് സെക്രട്ടറിയെ ഉപരോധിക്കാനുള്ള നീക്കത്തില്‍ നിന്ന് കൗണ്‍സിലര്‍ അടക്കമുള്ളവരെ പിന്തിരിപ്പിച്ചത്. പ്രശ്നത്തിന് ഉടന്‍ തന്നെ പരിഹാരം കാണാമെന്ന് ചെയര്‍മാന്‍ ഉറപ്പ് നല്‍കുകയായിരുന്നു.തുടര്‍ന്ന് കൗണ്‍സിലറുടെ നേതൃത്വത്തില്‍ നഗരസഭാ സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. കൗണ്‍സിലര്‍ക്കൊപ്പം അനില്‍ ചെന്നിക്കര, ദിനേശ് ചെന്നിക്കര എന്നിവര്‍ അടക്കുള്ളവരും ഉപരോധ സമരത്തിന് എത്തിയിരുന്നു. നുള്ളിപ്പാടിയിലെ വാതകശ്മശാനം മൂന്ന് മാസമായി പ്രവര്‍ത്തിക്കുന്നില്ല. ഈ പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ നിരവധി തവണ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി. പരിഹാരമുണ്ടാകാത്ത സാഹചര്യത്തിലാണ് ഉപരോധ സമരത്തിന് നീക്കം നടത്തിയത്.

Related Articles
Next Story
Share it