നിര്‍ഭയരായ യുവതയിലാണ് നാടിന്റെ ഭാവി<br>-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി

കുശാല്‍നഗര്‍: രാജ്യത്തിന്റെ ഭാവി നിരന്തരം ചോദ്യങ്ങളുന്നയിക്കുന്നതും നിസ്വാര്‍ത്ഥരുമായ യുവതയിലാണെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.പ്രിയദര്‍ശിനി ക്ലബ് കുശാല്‍നഗറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടി കുശാല്‍ നഗര്‍ ഭാരത് ജോഡോ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. ക്ലബ് പ്രസിഡണ്ട് ടി.രതീഷ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പ്രസിഡണ്ട് ഇന്‍ചാര്‍ജ്ജ് എന്‍.കെ. രത്‌നാകരന്‍, മണ്ഡലം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, ജില്ലാ സെക്രട്ടറി ഇസ്മായില്‍ […]

കുശാല്‍നഗര്‍: രാജ്യത്തിന്റെ ഭാവി നിരന്തരം ചോദ്യങ്ങളുന്നയിക്കുന്നതും നിസ്വാര്‍ത്ഥരുമായ യുവതയിലാണെന്നും രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.
പ്രിയദര്‍ശിനി ക്ലബ് കുശാല്‍നഗറിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടി കുശാല്‍ നഗര്‍ ഭാരത് ജോഡോ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. ക്ലബ് പ്രസിഡണ്ട് ടി.രതീഷ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡണ്ട് ഇന്‍ചാര്‍ജ്ജ് എന്‍.കെ. രത്‌നാകരന്‍, മണ്ഡലം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് മനാഫ് നുള്ളിപ്പാടി, ജില്ലാ സെക്രട്ടറി ഇസ്മായില്‍ ചിത്താരി, അനില്‍ വാഴുന്നൊറൊടി, ടി.കുഞ്ഞികൃഷ്ണന്‍, മുസ്ലീം ലീഗ് വാര്‍ഡ് സെക്രട്ടറി കരീം, ക്ലബ് രക്ഷാധികാരികളായ ഭരതന്‍, ഭാസ്‌കരന്‍, വേണു തുടങ്ങിയവര്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി സി.എച്ച് തസ്‌റീന സ്വാഗതവും ക്ലബ് വൈസ് പ്രസിഡണ്ട് ജയശ്രീ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it