ലയണ്‍സ് ചെര്‍ക്കള നടത്തിയ സൗജന്യ നേത്ര പരിശോധനാക്യാമ്പ് രോഗികള്‍ക്ക് ആശ്വാസമായി

ചെര്‍ക്കള: ചെര്‍ക്കള ലയണ്‍സ് ക്ലബ്ബിന്റെയും മാംട്രസ്റ്റ് കണ്ണാസ്പത്രിയുടെയും സംയുക്ത നേതൃത്വത്തില്‍ ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ സൗജന്യ തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് രോഗികള്‍ക്ക് ആശ്വാസമായി. സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തും. കണ്ണട ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ലയണ്‍സ് ക്ലബ് ചെര്‍ക്കള കണ്ണട നല്‍കി. കബീര്‍ ഉഗ്രണിയുടെ അധ്യക്ഷതയില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചാര്‍ട്ടര്‍ പ്രസിഡണ്ട് മൊയ്തീന്‍ ചാപ്പാടി, പി.ടി.എ പ്രസിഡണ്ട് ഷാഫി […]

ചെര്‍ക്കള: ചെര്‍ക്കള ലയണ്‍സ് ക്ലബ്ബിന്റെയും മാംട്രസ്റ്റ് കണ്ണാസ്പത്രിയുടെയും സംയുക്ത നേതൃത്വത്തില്‍ ചെര്‍ക്കള ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടത്തിയ സൗജന്യ തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് രോഗികള്‍ക്ക് ആശ്വാസമായി. സൗജന്യമായി തിമിര ശസ്ത്രക്രിയ നടത്തും. കണ്ണട ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി ലയണ്‍സ് ക്ലബ് ചെര്‍ക്കള കണ്ണട നല്‍കി. കബീര്‍ ഉഗ്രണിയുടെ അധ്യക്ഷതയില്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് ഖാദര്‍ ബദരിയ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. വിനോദ്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ചാര്‍ട്ടര്‍ പ്രസിഡണ്ട് മൊയ്തീന്‍ ചാപ്പാടി, പി.ടി.എ പ്രസിഡണ്ട് ഷാഫി ഇറാനി, പ്രധാന അധ്യാപകന്‍ അബ്ദുല്‍ഖാദര്‍, കണ്ണാസ്പത്രി പി.ആര്‍.ഒ രാധാകൃഷ്ണന്‍ ലേഡീസ് സെക്രട്ടറി സാജിത പ്രസംഗിച്ചു. സെക്രട്ടറി എം.ടി അബ്ദുല്‍ നാസര്‍ സ്വാഗതവും സാദിഖ് പൊവ്വല്‍ നന്ദിയും പറഞ്ഞു. ഫൈസല്‍ പൊവ്വല്‍, മാര്‍ക്ക് മുഹമ്മദ്, എം.എ വാഷിദ് ഉസ്മാനിയ, സജ്ജാദ്, ഷാഫി ബിസ്മില്ല, ഷരീഫ് ബോസ്, സമീര്‍ അറഫ, സാലി കീഴൂര്‍, റഹ്മാന്‍ മല്ലി, മൊട്ട അബ്ദുല്‍ഖാദര്‍, മൊയ്തു ബാവഞ്ചി, നാസര്‍ എവറസ്റ്റ്, അനീസ മന്‍സൂര്‍ മല്ലത്ത് നേതൃത്വം നല്‍കി.

Related Articles
Next Story
Share it