മുന്നാട്ട് സഹകരണ ആസ്പത്രിയുടെ പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി

മുന്നാട്: മുന്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് താലൂക്ക് സഹകരണസംഘം ആസ്പത്രിക്ക് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ശിലാസ്ഥാപനം നടത്തി.ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യ അധ്യക്ഷത വഹിച്ചു. നവീകരിച്ച ലാബോറട്ടറി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. മാധവനും ലാബ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം കാസര്‍കോട് അസിസ്റ്റന്റ് രജിസ്ട്രാര്‍ എ. രവീന്ദ്രയും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. ലത, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം പി. സാവിത്രി, ആസ്പത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. […]

മുന്നാട്: മുന്നാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാസര്‍കോട് താലൂക്ക് സഹകരണസംഘം ആസ്പത്രിക്ക് വേണ്ടി നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ ശിലാസ്ഥാപനം നടത്തി.
ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യ അധ്യക്ഷത വഹിച്ചു. നവീകരിച്ച ലാബോറട്ടറി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ. മാധവനും ലാബ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം കാസര്‍കോട് അസിസ്റ്റന്റ് രജിസ്ട്രാര്‍ എ. രവീന്ദ്രയും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി. ലത, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം പി. സാവിത്രി, ആസ്പത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗായത്രി, എം. അനന്തന്‍, കെ.പി. രാമചന്ദ്രന്‍, ജയപുരം ദാമോദരന്‍, ഓമന രാമചന്ദ്രന്‍, രാധാകൃഷ്ണന്‍ ചാളക്കാട്, ഇ. കുഞ്ഞികൃഷ്ണന്‍ നായര്‍, ദിലീപ് പള്ളഞ്ചി, ഇ. മോഹനന്‍ സംസാരിച്ചു. സംഘം പ്രസിഡണ്ട് ഇ.രാഘവന്‍ സ്വാഗതവും ഡയറക്ടര്‍ കെ.ഗംഗാധരന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it