ദഖീറത്ത് സ്‌കൂളിന് നിര്‍മ്മിക്കുന്ന പുതിയ കെ.ജി ബ്ലോക്കിന് കാസര്‍കോട് ഖാസി തറക്കല്ലിട്ടു

തളങ്കര: ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കെ.ജി. ബ്ലോക്കിന് വേണ്ടി അത്യാധുനിക സംവിധാനങ്ങളോടെ പുതുതായി നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലാര്‍ നിര്‍വഹിച്ചു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, സംഘം ഭാരവാഹികളായ കെ.എം. ഹനീഫ്, എ. […]

തളങ്കര: ദഖീറത്തുല്‍ ഉഖ്‌റാ സംഘത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദഖീറത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കെ.ജി. ബ്ലോക്കിന് വേണ്ടി അത്യാധുനിക സംവിധാനങ്ങളോടെ പുതുതായി നിര്‍മ്മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലാര്‍ നിര്‍വഹിച്ചു. ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡണ്ട് യഹ്‌യ തളങ്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.എ ഷാഫി സ്വാഗതം പറഞ്ഞു. മാലിക് ദീനാര്‍ പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി, സംഘം ഭാരവാഹികളായ കെ.എം. ഹനീഫ്, എ. അബ്ദുല്‍ റഹ്‌മാന്‍, എന്‍.കെ. അമാനുല്ല, റഊഫ് പള്ളിക്കാല്‍, ബി.യു. അബ്ദുല്ല, സ്‌കൂള്‍ മാനേജര്‍ എം.എ. ലത്തീഫ്, യതീംഖാന മാനേജര്‍ ഹസൈനാര്‍ ഹാജി തളങ്കര, അംഗങ്ങളായ സത്താര്‍ ഹാജി പള്ളിക്കാല്‍, ഹാഷിം കടവത്ത്, ബഷീര്‍ വോളിബോള്‍, കെ.എം. അബ്ദുല്‍ റഹ്‌മാന്‍, ടി.ഇ മുക്താര്‍, ടി.എസ്. ബഷീര്‍, എന്‍.എം. അബ്ദുല്ല, ടി.എസ്. ഗഫൂര്‍ ഹാജി, മുജീബ് അഹ്‌മദ്, എം. ലുഖ്മാനുല്‍ ഹക്കീം, അഷറഫ് ഫോര്‍ യു, സഹീര്‍ ആസിഫ്, എന്‍. ഇബ്രാഹിം, പ്രിന്‍സിപ്പല്‍ സവിത ടീച്ചര്‍, ഹെഡ്മിസ്ട്രസ് ശ്യാമള ടീച്ചര്‍, ഷാനവാസ് ഖാസിമി, സിറാജുദ്ദീന്‍ ഖാസിലേന്‍, ലത്തീഫ് മാസ്റ്റര്‍ തുരുത്തി, ഷമീര്‍ മാസ്റ്റര്‍, പി.എസ്. ജമാല്‍, നവാസ് ഖാസിമി, സിദ്ദീഖ് ഫെന്‍സി, മഹമൂദ് കൊട്ട സംബന്ധിച്ചു.

Related Articles
Next Story
Share it