ദാവൂദ് ഇബ്രാഹിമിന്റെ സ്ഥലം ലേലത്തില്‍ വാങ്ങിയത് സ്‌കൂള്‍ നിര്‍മ്മിക്കാനാണെന്ന് മുന്‍ ശിവസേന നേതാവ്

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സ്ഥലം ലേലത്തില്‍ വാങ്ങിയത് ജ്യോതിഷ പ്രകാരമെന്ന് മുന്‍ ശിവസേന നേതാവും അഭിഭാഷകനുമായ അജയ് ശ്രീവാസ്തവ. സംഖ്യാ ജ്യോതിഷ പ്രകാരം സ്ഥലത്തിന്റെ സര്‍വേ നമ്പറും ലേലത്തുകയും തമ്മില്‍ ചില ബന്ധമുണ്ടായതിനാലാണ് വാങ്ങാന്‍ തീരുമാനിച്ചത്. താന്‍ സനാതന ഹിന്ദുവാണെന്നും പണ്ഡിറ്റ്ജി പാരമ്പര്യമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടി രൂപയ്ക്കാണ് ദാവൂദിന്റെ സ്ഥലം അജയ് വാങ്ങിയത്. ഇവിടെ സ്‌കൂള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ശ്രീവാസ്തവ മുമ്പും ദാവൂദിന്റെ മൂന്നു സ്വത്തുക്കള്‍ ലേലത്തില്‍ പിടിച്ചിട്ടുണ്ട്. ദാവൂദ് ജനിച്ച് […]

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സ്ഥലം ലേലത്തില്‍ വാങ്ങിയത് ജ്യോതിഷ പ്രകാരമെന്ന് മുന്‍ ശിവസേന നേതാവും അഭിഭാഷകനുമായ അജയ് ശ്രീവാസ്തവ. സംഖ്യാ ജ്യോതിഷ പ്രകാരം സ്ഥലത്തിന്റെ സര്‍വേ നമ്പറും ലേലത്തുകയും തമ്മില്‍ ചില ബന്ധമുണ്ടായതിനാലാണ് വാങ്ങാന്‍ തീരുമാനിച്ചത്. താന്‍ സനാതന ഹിന്ദുവാണെന്നും പണ്ഡിറ്റ്ജി പാരമ്പര്യമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് കോടി രൂപയ്ക്കാണ് ദാവൂദിന്റെ സ്ഥലം അജയ് വാങ്ങിയത്. ഇവിടെ സ്‌കൂള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീവാസ്തവ മുമ്പും ദാവൂദിന്റെ മൂന്നു സ്വത്തുക്കള്‍ ലേലത്തില്‍ പിടിച്ചിട്ടുണ്ട്. ദാവൂദ് ജനിച്ച് കുട്ടിക്കാലം ചെലവഴിച്ച മുംബാകെയിലെ വസതിയും ഇതില്‍ ഉള്‍പ്പെടും. 2020ലെ ലേലത്തില്‍ പിടിച്ചെടുത്ത ബംഗ്ലാവില്‍ ഒരു സ്‌കൂള്‍ ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് ശ്രീവാസ്തവ പറഞ്ഞു.
2001ല്‍ നടന്ന ലേലത്തില്‍ താന്‍ പങ്കെടുത്തത് ജനങ്ങള്‍ക്ക് ദാവൂദിനോടുള്ള ഭയം മാറാനാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുശേഷം നിരവധി ആളുകള്‍ ലേലത്തില്‍ പങ്കെടുക്കാന്‍ മുന്നോട്ടു വന്നുവെന്നും ശ്രീവാസ്തവ ചൂണ്ടിക്കാട്ടി. അതേസമയം, പാക്കിസ്ഥാനില്‍ ഒളിവില്‍ കഴിയുന്ന ദാവൂദിന്റെ ആരോഗ്യനില അപകടത്തിലാണെന്ന് അഭ്യൂഹമുണ്ടെങ്കിലും ഇപ്പോഴും സ്ഥിരീകരണമില്ല.

Related Articles
Next Story
Share it