കാട്ടാനകളെ തുരത്താന്‍ വനപാലകരും നാട്ടുകാരും കൈകോര്‍ത്ത് കാട് വെട്ടിത്തെളിച്ചു; സൗരോര്‍ജ്ജ വേലി സജ്ജമാക്കി

കാഞ്ഞങ്ങാട്: പാണത്തൂര്‍ വനാതിര്‍ത്തിയിലെ കാട്ടാന ഭീഷണി നേരിടാന്‍ വനപാലകരും നാട്ടുകാരും ഒറ്റക്കെട്ടായി. കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തിലെത്തി ഗ്രാമവാസികളെ ഭയപ്പാടിലാക്കുന്നതോടെയാണ് നടപടി. കാട്ടാനകളെ നേരിടാന്‍ പരിയാരം പ്രദേശത്ത് വനാതിര്‍ത്തിയോട് ചേര്‍ന്ന് കാടുകള്‍ വെട്ടിത്തെളിച്ചു.സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലെ കാടാണ് വെട്ടിത്തളിച്ചത്. വര്‍ഷങ്ങളായി വെട്ടാത്തതിനാല്‍ മരങ്ങളുള്‍പ്പെടെ പടര്‍ന്നു പന്തലിച്ചു കിടക്കുന്നത് കാട്ടാനകള്‍ താവളമാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് നടപടി.അതേസമയം നാലര കിലോമീറ്റര്‍ ദൂരത്തിലാണ് നേരത്തെ സൗരോര്‍ജ്ജ വേലി സ്ഥാപിച്ചിരുന്നത്. ഇതില്‍ രണ്ട് കിലോമീറ്റര്‍ ഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കി ഭാഗങ്ങളില്‍ സൗരോര്‍ജ്ജ […]

കാഞ്ഞങ്ങാട്: പാണത്തൂര്‍ വനാതിര്‍ത്തിയിലെ കാട്ടാന ഭീഷണി നേരിടാന്‍ വനപാലകരും നാട്ടുകാരും ഒറ്റക്കെട്ടായി. കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രത്തിലെത്തി ഗ്രാമവാസികളെ ഭയപ്പാടിലാക്കുന്നതോടെയാണ് നടപടി. കാട്ടാനകളെ നേരിടാന്‍ പരിയാരം പ്രദേശത്ത് വനാതിര്‍ത്തിയോട് ചേര്‍ന്ന് കാടുകള്‍ വെട്ടിത്തെളിച്ചു.
സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളിലെ കാടാണ് വെട്ടിത്തളിച്ചത്. വര്‍ഷങ്ങളായി വെട്ടാത്തതിനാല്‍ മരങ്ങളുള്‍പ്പെടെ പടര്‍ന്നു പന്തലിച്ചു കിടക്കുന്നത് കാട്ടാനകള്‍ താവളമാക്കാന്‍ ഉപയോഗിക്കുന്നുണ്ട്. ഇത് ഒഴിവാക്കാനാണ് നടപടി.
അതേസമയം നാലര കിലോമീറ്റര്‍ ദൂരത്തിലാണ് നേരത്തെ സൗരോര്‍ജ്ജ വേലി സ്ഥാപിച്ചിരുന്നത്. ഇതില്‍ രണ്ട് കിലോമീറ്റര്‍ ഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ബാക്കി ഭാഗങ്ങളില്‍ സൗരോര്‍ജ്ജ വേലിയുണ്ടെങ്കിലും വൈദ്യുതി പ്രവഹിച്ചിരുന്നില്ല. ഈ പ്രശ്‌നവും ഇന്നലെ സന്ധ്യയോടെ പരിഹരിച്ച് വേലി പൂര്‍ണ സജ്ജമാക്കി.
പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി. സേസപ്പയുടെ നേതൃത്വത്തിലാണ് കാട്ടാനകളുടെ വരവ് തടയുന്നതിനുള്ള നടപടികളെടുത്തത്. കഴിഞ്ഞ ദിവസം പരിയാരം ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു. തെങ്ങ്, വാഴ, കവുങ്ങ് കൃഷികളാണ് നശിപ്പിച്ചത്.

Related Articles
Next Story
Share it