കടിയേറ്റ് കോഴി ചത്ത നിലയില്‍; പൈക്കയില്‍ കണ്ടത് കാട്ടുപൂച്ചയെന്ന് വനംവകുപ്പ് അധികൃതര്‍

പൈക്ക: പുലിഭീതിക്കിടെ പൈക്കയില്‍ കോഴിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ ബോവിക്കാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സത്യന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പ്രദേശത്ത് കണ്ട കാല്‍പാടുകള്‍ ഫോറസ്റ്റ് അധികൃതര്‍ പരിശോധിച്ചു. കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു. പൈക്ക പള്ളിക്ക് സമീപത്തും പരിസരത്തുമായി കഴിഞ്ഞ ദിവസങ്ങളില്‍ പുലിയെ കണ്ടതായി അഭ്യൂഹം പരന്നതോടെ നാട്ടുകാര്‍ ഭീതിയിലായിരുന്നു. അതിനിടെയാണ് കോഴിയെ കടിയേറ്റ പാടുകളെ ചത്തനിലയില്‍ കണ്ടത്. ഇതോടെ നാട്ടുകാരുടെ ഭീതി ഇരട്ടിച്ചു. വലിയ കാട്ടുപൂച്ചയാകാം പ്രദേശത്തുള്ളതെന്നും ഇവ […]

പൈക്ക: പുലിഭീതിക്കിടെ പൈക്കയില്‍ കോഴിയെ ചത്ത നിലയില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ ബോവിക്കാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സത്യന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി.
പ്രദേശത്ത് കണ്ട കാല്‍പാടുകള്‍ ഫോറസ്റ്റ് അധികൃതര്‍ പരിശോധിച്ചു. കാട്ടുപൂച്ചയാകാനാണ് സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു. പൈക്ക പള്ളിക്ക് സമീപത്തും പരിസരത്തുമായി കഴിഞ്ഞ ദിവസങ്ങളില്‍ പുലിയെ കണ്ടതായി അഭ്യൂഹം പരന്നതോടെ നാട്ടുകാര്‍ ഭീതിയിലായിരുന്നു. അതിനിടെയാണ് കോഴിയെ കടിയേറ്റ പാടുകളെ ചത്തനിലയില്‍ കണ്ടത്.
ഇതോടെ നാട്ടുകാരുടെ ഭീതി ഇരട്ടിച്ചു. വലിയ കാട്ടുപൂച്ചയാകാം പ്രദേശത്തുള്ളതെന്നും ഇവ അത്ര ഉപദ്രവകാരിയല്ലെന്നും ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.

Related Articles
Next Story
Share it