വാഹനത്തിനു നേരെ ആക്രമണം കാട്ടിയ കാട്ടുപന്നിയെ വനപാലകര്‍ വെടിവച്ച് കൊന്നു

കാഞ്ഞങ്ങാട്: വാഹനത്തിനു നേരെ ആക്രമണം കാട്ടിയ കാട്ടുപന്നിയെ വനപാലകര്‍ വെടിവച്ച് കൊന്നു. ഇന്നലെ രാത്രി നീലേശ്വരം ചോയ്യങ്കോട്ടാണ് കാട്ടുപന്നി പരാക്രമം കാട്ടിയത്. ആല്‍ബിന്‍ ബാബുവിന്റെ കാറിന് നേരെ ചാടി പന്നി പരാക്രമം കാട്ടുകയായിരുന്നു. വിവരമറിഞ്ഞാണ് വനപാലകരെത്തിയത്. പെരിങ്ങയില്‍ വെച്ചാണ് കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്. കാറിനു കേടുപാടുകള്‍ സംഭവിച്ചിരുന്നു.കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷറഫിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മരുതോം ഫോറസ്റ്റ് ഓഫീസര്‍ ബി.എസ് വിനോദ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജിതിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വനപാലകരെത്തിയത്.മലയോരത്ത് കാട്ടുപന്നികളുടെ ആക്രമണം […]

കാഞ്ഞങ്ങാട്: വാഹനത്തിനു നേരെ ആക്രമണം കാട്ടിയ കാട്ടുപന്നിയെ വനപാലകര്‍ വെടിവച്ച് കൊന്നു. ഇന്നലെ രാത്രി നീലേശ്വരം ചോയ്യങ്കോട്ടാണ് കാട്ടുപന്നി പരാക്രമം കാട്ടിയത്. ആല്‍ബിന്‍ ബാബുവിന്റെ കാറിന് നേരെ ചാടി പന്നി പരാക്രമം കാട്ടുകയായിരുന്നു. വിവരമറിഞ്ഞാണ് വനപാലകരെത്തിയത്. പെരിങ്ങയില്‍ വെച്ചാണ് കാട്ടുപന്നിയെ വെടിവെച്ച് കൊന്നത്. കാറിനു കേടുപാടുകള്‍ സംഭവിച്ചിരുന്നു.
കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.അഷറഫിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മരുതോം ഫോറസ്റ്റ് ഓഫീസര്‍ ബി.എസ് വിനോദ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ജിതിന്‍ എന്നിവരുടെ നേതൃത്വത്തിലാണ് വനപാലകരെത്തിയത്.
മലയോരത്ത് കാട്ടുപന്നികളുടെ ആക്രമണം വ്യാപകമായതോടെ ഇതിനെ നേരിടാന്‍ വനപാലകരുടെ പട്രോളിങ്ങ് ടീമിനെ നിയോഗിച്ചിരുന്നതായി ഫോറസ്റ്റ് ഓഫീസര്‍ കെ. അഷറഫ് പറഞ്ഞു. അതിനിടെയാണ് ചോയ്യങ്കോട്ട് ആക്രമണം കാട്ടുന്നതായി വിവരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it