നാടിനെ ഭീതിയിലാഴ്ത്തിയ പുലിയെ കൂട്ടിലാക്കാന്‍ കെണിയൊരുക്കി വനംവകുപ്പ്

മുള്ളേരിയ: കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മുളിയാര്‍ വനമേഖയിലെ വിവിധ ഭാഗങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു ഭീതി പരത്തിയ പുലിയെ കുടുക്കാന്‍ കൂട് വച്ചു. മൂന്നാഴ്ച മുമ്പ് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് കൂട് വെച്ച് പിടികൂടാനുള്ള നടപടിയിലേക്ക് വനം വകുപ്പ് അധികൃതര്‍ കടന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വയനാട്ടില്‍ നിര്‍മിച്ച രണ്ടര മീറ്റര്‍ വരെ നീളവും ഒന്നര മീറ്റര്‍ വീതിയും 1.40 മീറ്റര്‍ ഉയരവുമുള്ള ഇരുമ്പ് കൂടാണ് സ്ഥാപിച്ചിട്ടുള്ളത്. നിരവധി തവണ പുലിയെ […]

മുള്ളേരിയ: കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മുളിയാര്‍ വനമേഖയിലെ വിവിധ ഭാഗങ്ങളില്‍ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു ഭീതി പരത്തിയ പുലിയെ കുടുക്കാന്‍ കൂട് വച്ചു. മൂന്നാഴ്ച മുമ്പ് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് കൂട് വെച്ച് പിടികൂടാനുള്ള നടപടിയിലേക്ക് വനം വകുപ്പ് അധികൃതര്‍ കടന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വയനാട്ടില്‍ നിര്‍മിച്ച രണ്ടര മീറ്റര്‍ വരെ നീളവും ഒന്നര മീറ്റര്‍ വീതിയും 1.40 മീറ്റര്‍ ഉയരവുമുള്ള ഇരുമ്പ് കൂടാണ് സ്ഥാപിച്ചിട്ടുള്ളത്. നിരവധി തവണ പുലിയെ കണ്ട ഇരിയണ്ണിക്ക് സമിപത്തെ കുണിയേരിയിലാണ് ഇരയോട് കൂടിയ കൂട് സ്ഥാപിച്ചത്. തുറന്നുവച്ച കൂട്ടില്‍ കയറി പുലി ഇരയെ പിടികൂടുന്നതോടെ കൂട് അടയുന്ന തരത്തിലാണ് കെണിയൊരുക്കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമ്പതിലധികം വളര്‍ത്തു നായകളെയാണ് മുളിയാര്‍ വനമേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും കാണാതായത്. മുളിയാര്‍ ചീരംങ്കോഡ് പശുക്കിടാവിനെയും കടിച്ചുകൊല്ലുകയും നിരവധി തവണ റോഡ് മുറിച്ചു കടക്കുന്ന പുലിയെ നാട്ടുകര്‍ കാണുകയും ചെയ്തിരുന്നു. അന്നെല്ലാം പുലിയല്ല കാട്ടുപൂച്ചയോ മറ്റോ ആണെന്ന നിലപാടിലായിരുന്നു വനം വകുപ്പ് അധികൃതര്‍. എന്നാല്‍ മൂന്നാഴ്ച മുമ്പ് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് ദേശീയ കടുവ സംരക്ഷണ അതോറിറ്റി(എന്‍.ടി.സി.എ) മാനദണ്ഡ പ്രകാരം ജില്ലാ വനം മേധാവി ചെയര്‍മാനായി രൂപീകരിച്ച വിദഗ്ധ സമിതി യോഗം ചേരുകയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി വാങ്ങി പുലിയെ പിടികൂടാനുളള കൂട് സ്ഥാപിച്ചത്.

Related Articles
Next Story
Share it