നിലമ്പൂര്‍ സ്വദേശിയുടെ മരണ കാരണം ബസിന്റെ ടയര്‍ തലയില്‍ കയറിയതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്
കുമ്പള: സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ നിലമ്പൂര്‍ സ്വദേശി മരിച്ചത് ബസിന്റെ ടയറുകള്‍ തലയില്‍ കയറിയതാണെന്ന് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. നിലമ്പൂര്‍ സ്വദേശിയും മുഗു ഉറുമിയില്‍ താമസക്കാരനുമായ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി ബാബു(53)വാണ് ബുധനാഴ്ച ഉച്ചയോടെ മുഗു ജംഗ്ഷന് സമീപം കട്ടത്തടുക്ക റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. ബാബു സഞ്ചരിച്ച സ്‌കൂട്ടറും മറ്റൊരു സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ബാബുവിന്റെ തലക്ക് മുകളില്‍ അതുവഴി വന്ന സ്വകാര്യ ബസിന്റെ ടയറുകള്‍ കയറി ഇറങ്ങിയതാണ് ഗുരുതരമായി പരിക്കേല്‍ക്കാനും […]

കുമ്പള: സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനിടെ നിലമ്പൂര്‍ സ്വദേശി മരിച്ചത് ബസിന്റെ ടയറുകള്‍ തലയില്‍ കയറിയതാണെന്ന് ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ട്. നിലമ്പൂര്‍ സ്വദേശിയും മുഗു ഉറുമിയില്‍ താമസക്കാരനുമായ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി ബാബു(53)വാണ് ബുധനാഴ്ച ഉച്ചയോടെ മുഗു ജംഗ്ഷന് സമീപം കട്ടത്തടുക്ക റോഡിലുണ്ടായ അപകടത്തില്‍ മരിച്ചത്. ബാബു സഞ്ചരിച്ച സ്‌കൂട്ടറും മറ്റൊരു സ്‌കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ബാബുവിന്റെ തലക്ക് മുകളില്‍ അതുവഴി വന്ന സ്വകാര്യ ബസിന്റെ ടയറുകള്‍ കയറി ഇറങ്ങിയതാണ് ഗുരുതരമായി പരിക്കേല്‍ക്കാനും മരണത്തിനും കാരണമായതെന്നും ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തി. തല ചതഞ്ഞത് വലിയ വാഹനത്തിന്റെ ടയര്‍ കയറിയാണെന്ന നിഗമനത്തെ തുടര്‍ന്ന് അപകട ദിവസം തന്നെ കുമ്പള പൊലീസ് സംശയം തോന്നിയ ബസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടുതല്‍ അന്വേഷണത്തിന് ബസ് ഡ്രൈവറേയും ഇടിച്ച സ്‌കൂട്ടര്‍ യാത്രക്കാരനേയും കസ്റ്റഡയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു. അഡീ. എസ്.ഐ കെ.പി.വി രാജീവനാണ് കേസ് അന്വേഷിക്കുന്നത്.