60കളില്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നിറഞ്ഞു നിന്നു; ഇന്ന് നിറഞ്ഞുനില്‍ക്കുന്നത് തൊഴിലാളി നേതാവായി

കാഞ്ഞങ്ങാട്: 60 കളില്‍ ഫുട്‌ബോള്‍ കളിക്കളത്തില്‍ നിറഞ്ഞുനിന്ന താരം ഇന്ന് തൊഴിലാളികള്‍ക്കൊപ്പം യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ ചീമേനി ചെമ്പ്രകാനത്തെ ടി.വി കുഞ്ഞിരാമനാണ് പുതുതലമുറ അറിയാത്ത ഈ പഴയ കാല ഫുട്‌ബോള്‍ താരം.കരിവെള്ളൂര്‍ പാലക്കുന്ന് ആണൂരില്‍ ജനിച്ചു വളര്‍ന്ന കുഞ്ഞിരാമന്‍ ചെറുപ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ കളിക്കളത്തില്‍ നിറഞ്ഞു നിന്നിരുന്നു.കരിവെള്ളൂര്‍ യങ്ങ്‌മെന്‍സ്, കാലിക്കടവ് സ്‌പോര്‍ട്ടിങ്ങ് ക്ലബ്ബ് എന്നിവയുടെ സെന്റര്‍ ഫോര്‍വേഡായി നിറഞ്ഞു നിന്നിരുന്നു. പഴയ കണ്ണൂര്‍ ജില്ലയില്‍ കുഞ്ഞിരാമന്‍ നിറഞ്ഞു നില്‍ക്കാത്ത […]

കാഞ്ഞങ്ങാട്: 60 കളില്‍ ഫുട്‌ബോള്‍ കളിക്കളത്തില്‍ നിറഞ്ഞുനിന്ന താരം ഇന്ന് തൊഴിലാളികള്‍ക്കൊപ്പം യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഐ.എന്‍.ടി.യു.സി ജില്ലാ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ ചീമേനി ചെമ്പ്രകാനത്തെ ടി.വി കുഞ്ഞിരാമനാണ് പുതുതലമുറ അറിയാത്ത ഈ പഴയ കാല ഫുട്‌ബോള്‍ താരം.
കരിവെള്ളൂര്‍ പാലക്കുന്ന് ആണൂരില്‍ ജനിച്ചു വളര്‍ന്ന കുഞ്ഞിരാമന്‍ ചെറുപ്രായത്തില്‍ തന്നെ ഫുട്‌ബോള്‍ കളിക്കളത്തില്‍ നിറഞ്ഞു നിന്നിരുന്നു.
കരിവെള്ളൂര്‍ യങ്ങ്‌മെന്‍സ്, കാലിക്കടവ് സ്‌പോര്‍ട്ടിങ്ങ് ക്ലബ്ബ് എന്നിവയുടെ സെന്റര്‍ ഫോര്‍വേഡായി നിറഞ്ഞു നിന്നിരുന്നു. പഴയ കണ്ണൂര്‍ ജില്ലയില്‍ കുഞ്ഞിരാമന്‍ നിറഞ്ഞു നില്‍ക്കാത്ത കളിക്കളമുണ്ടാകില്ല.
1968-78 കാലഘട്ടങ്ങളില്‍ വിവിധ പ്രാദേശിക ക്ലബ്ബുകള്‍ നടത്തിയ ടൂര്‍ണമെന്റുകളിലെ മിന്നും താരമായിരുന്നു. ഫുട്‌ബോള്‍ മാന്ത്രികന്‍ പെലെയുടെ വലിയ ആരാധകനാണ്. ഈയൊരു ആരാധന ബ്രസീല്‍ ടീമിനോടുമുണ്ട്.
അതിപ്പോഴും തുടരുകയാണ് പെലെയ്ക്കു ശേഷം ഇഷ്ടപ്പെടുന്ന താരം നെയ്മര്‍ ആണെന്ന് കുഞ്ഞിരാമന്‍ പറയുന്നു. 75 പിന്നിട്ട കുഞ്ഞിരാമന്‍ കരിവെള്ളൂരില്‍ നിന്നും ചീമേനിയിലെത്തിയതോടെ രാഷ്ട്രിയ രംഗത്ത് സജീവമായി. ഇതോടെ ഫുട്‌ബോളില്‍ തുടരാനും കഴിഞ്ഞില്ല.എങ്കിലും ഫുട്‌ബോള്‍ ലഹരി ഇപ്പോഴുമുണ്ട്. ഖത്തര്‍ ലോകകപ്പ് കാണാന്‍ പോകണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും വ്യക്തിപരമായ അസൗകര്യങ്ങള്‍ കാരണം അതിനു സാധിച്ചില്ല.എങ്കിലും മത്സരങ്ങള്‍ ഒന്നും വിടാതെ കാണുന്നുണ്ട്.
പഴയകാല ഫുട്‌ബോള്‍ താരങ്ങളെ ആദരിക്കുന്നതിന്റെ ഭാഗമായി കരിവെള്ളൂര്‍ അര്‍ജന്റീന ഫാന്‍സ് അസോസിയേഷന്‍ കുഞ്ഞിരാമനെ ആദരിച്ചിരുന്നു.
കരുവള്ളൂരിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ വീട്ടിലെത്തിയാണ് ഭാരവാഹികള്‍ അദ്ദേഹത്തെ ആദരിച്ചത്.

Related Articles
Next Story
Share it