ബംഗളൂരു: ബംഗളൂരുവില്‍ ഓണാഘോഷത്തിന്റെ ഭാഗമായി മലയാളികള്‍ തീര്‍ത്ത പൂക്കളം ചവിട്ടി നശിപ്പിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. ബംഗളൂരു തനിസാന്ദ്രയിലെ ഫ്ളാറ്റ് സമുച്ചയത്തിലാണ് സംഭവം. ഓണാഘോഷ കമ്മിറ്റിക്കു വേണ്ടി മൊണാര്‍ക്ക് സെറിനിറ്റി ഫ്ളാറ്റിലെ വീട്ടമ്മ നല്കിയ പരാതിയില്‍ മലയാളിയായ സിമി നായര്‍ എന്ന സ്ത്രീക്ക് എതിരെയാണ് പൂക്കളം അലങ്കോലമാക്കിയതിന് സംപിഗെഹള്ളി പൊലീസ് കേസെടുത്തത്. അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍, ഒരു വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് സിമി നായര്‍ക്കെതിരെ കേസ്. ഫ്ളാറ്റിലെ കോമണ്‍ ഏരിയയില്‍ കുട്ടികള്‍ തീര്‍ത്ത പൂക്കളം സിമി നായര്‍ ചവിട്ടി നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.