കരിപ്പൂരില്‍ ദുബൈയിലേക്കുള്ള വിമാനം ഒന്നര മണിക്കൂര്‍ മുമ്പേ പുറപ്പെട്ടു, 14 പേരുടെ യാത്ര മുടങ്ങി

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവളത്തില്‍ വിമാനം ഒന്നര മണിക്കൂര്‍ മുമ്പേ പുറപ്പെട്ടു. ശനിയാഴ്ച ദുബൈയിലേക്കുള്ള ഫ്‌ളൈ ദുബൈ വിമാനമാണ് നിശ്ചയിച്ച സമയത്തേക്കാള്‍ മുമ്പ് പുറപ്പെട്ടത്. ഇതോടെ 14 പേരുടെ യാത്ര മുടങ്ങി. ഷെഡ്യൂള്‍ പ്രകാരം 3.15ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, 1.45ന് തന്നെ യാത്ര തിരിക്കുകയായിരുന്നു. യാത്ര മുടങ്ങിയതോടെ സമയമാറ്റം അറിയിച്ചില്ലെന്ന് പറഞ്ഞ് ഇവര്‍ പ്രതിഷേധിച്ചു. ഒടുവില്‍ വിമാന കമ്പനി അധികൃതര്‍ ഇടപെട്ട് ഇവര്‍ക്ക് ശനിയാഴ്ച രാത്രിയിലേക്കുള്ള വിമാനത്തിലേക്ക് ടിക്കറ്റ് നല്‍കുകയായിരുന്നു. രാത്രി 11.50നുള്ള ഫ്‌ളൈ […]

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്തവളത്തില്‍ വിമാനം ഒന്നര മണിക്കൂര്‍ മുമ്പേ പുറപ്പെട്ടു. ശനിയാഴ്ച ദുബൈയിലേക്കുള്ള ഫ്‌ളൈ ദുബൈ വിമാനമാണ് നിശ്ചയിച്ച സമയത്തേക്കാള്‍ മുമ്പ് പുറപ്പെട്ടത്. ഇതോടെ 14 പേരുടെ യാത്ര മുടങ്ങി. ഷെഡ്യൂള്‍ പ്രകാരം 3.15ന് ആയിരുന്നു വിമാനം പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍, 1.45ന് തന്നെ യാത്ര തിരിക്കുകയായിരുന്നു.

യാത്ര മുടങ്ങിയതോടെ സമയമാറ്റം അറിയിച്ചില്ലെന്ന് പറഞ്ഞ് ഇവര്‍ പ്രതിഷേധിച്ചു. ഒടുവില്‍ വിമാന കമ്പനി അധികൃതര്‍ ഇടപെട്ട് ഇവര്‍ക്ക് ശനിയാഴ്ച രാത്രിയിലേക്കുള്ള വിമാനത്തിലേക്ക് ടിക്കറ്റ് നല്‍കുകയായിരുന്നു. രാത്രി 11.50നുള്ള ഫ്‌ളൈ ദുബൈ വിമാനത്തിലാണ് ഇവര്‍ക്ക് ടിക്കറ്റ് നല്‍കിയിരിക്കുന്നത്.

Related Articles
Next Story
Share it