കുമ്പഡാജെ മഖാം ഉറൂസിന് പതാക ഉയര്‍ന്നു

കുമ്പഡാജെ: കുമ്പഡാജെ മഖാം ഉറൂസിന് തുടക്കമായി. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തി വരുന്ന മഖാം ഉറൂസിന് ഇന്ന് രാവിലെ ജമാഅത്ത് പ്രസിഡണ്ട് എന്‍.അബ്ദുല്‍ റഹ്‌മാന്‍ ഹാജി പതാക ഉയര്‍ത്തി. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസിന് മത പ്രഭാഷണം ശ്രവിക്കാനും നിരവധി പേരെത്തും. ജാതി മത ഭേദമന്യേയുള്ള ജനങ്ങളുടെ സന്ദര്‍ശന കേന്ദ്രമായ കുമ്പഡാജെ മഖാം ഉറൂസ് മത മൈത്രി വിളിച്ചോതുന്ന സംഗമം കൂടിയാണ്. ഇന്ന് രാത്രി 9 മണിക്ക് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം […]

കുമ്പഡാജെ: കുമ്പഡാജെ മഖാം ഉറൂസിന് തുടക്കമായി. മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തി വരുന്ന മഖാം ഉറൂസിന് ഇന്ന് രാവിലെ ജമാഅത്ത് പ്രസിഡണ്ട് എന്‍.അബ്ദുല്‍ റഹ്‌മാന്‍ ഹാജി പതാക ഉയര്‍ത്തി. നാല് ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസിന് മത പ്രഭാഷണം ശ്രവിക്കാനും നിരവധി പേരെത്തും.
ജാതി മത ഭേദമന്യേയുള്ള ജനങ്ങളുടെ സന്ദര്‍ശന കേന്ദ്രമായ കുമ്പഡാജെ മഖാം ഉറൂസ് മത മൈത്രി വിളിച്ചോതുന്ന സംഗമം കൂടിയാണ്.
ഇന്ന് രാത്രി 9 മണിക്ക് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മഗ്‌രിബ് നിസ്‌കാരാനന്തരം നടക്കുന്ന സ്വലാത്ത് മജ്‌ലീസിന് കുമ്പോല്‍ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കും. നൗഫല്‍ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും. നാല് ദിവസങ്ങളിലായി പ്രഗത്ഭരായ സയ്യിദന്മാരും പ്രഭാഷകന്മാരും സംബന്ധിക്കും.

Related Articles
Next Story
Share it