വലയെറിയുന്നതിനിടെ മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു

കാസര്‍കോട്: വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു. കാവുഗോളി കടപ്പുറം ശിവകൃഷ്ണ നിലയത്തിലെ ഉപേന്ദ്രന്‍ (57)ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ കാവുഗോളി കടപ്പുറത്താണ് സംഭവം. വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ ഉപേന്ദ്രന്‍ കടലില്‍ വീണ് തിരയില്‍പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടവര്‍ കരയിലെത്തിച്ച് ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.പരേതരായ ശിവന്റെയും കുഞ്ഞമ്മയുടേയും മകനാണ്. ഭാര്യ: രമണി. മകന്‍: കീര്‍ത്തേശ്.

കാസര്‍കോട്: വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ മത്സ്യത്തൊഴിലാളി കടലില്‍ വീണ് മരിച്ചു. കാവുഗോളി കടപ്പുറം ശിവകൃഷ്ണ നിലയത്തിലെ ഉപേന്ദ്രന്‍ (57)ആണ് മരിച്ചത്. ഇന്ന് രാവിലെ ആറരയോടെ കാവുഗോളി കടപ്പുറത്താണ് സംഭവം. വലയെറിഞ്ഞ് മീന്‍ പിടിക്കുന്നതിനിടെ ഉപേന്ദ്രന്‍ കടലില്‍ വീണ് തിരയില്‍പെടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടവര്‍ കരയിലെത്തിച്ച് ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പരേതരായ ശിവന്റെയും കുഞ്ഞമ്മയുടേയും മകനാണ്. ഭാര്യ: രമണി. മകന്‍: കീര്‍ത്തേശ്.

Related Articles
Next Story
Share it