പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

കാസര്‍കോട്: പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പിരിക്കയിലെ എ.വി ആമു(74)വാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ ഉദുമ പടിഞ്ഞാര്‍ നൂമ്പില്‍ പുഴയിലാണ് അപകടം. പരിസരവാസികള്‍ ഉടന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി ആമുവിനെ ഉദുമയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ബീഫാത്തിമ. മക്കള്‍: ബഷീര്‍ (സൗദി), ഹാജറ, മൈമൂന, സമീറ. മരുമക്കള്‍: കുഞ്ഞഹമ്മദ് നാലാംമൈല്‍, മുഹമ്മദ് കുഞ്ഞി ഉദുമ, ഇബ്രാഹിം മൊഗ്രാല്‍പുത്തൂര്‍, സാജിദ […]

കാസര്‍കോട്: പുഴയില്‍ മീന്‍ പിടിക്കുന്നതിനിടെ തോണി മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു. ചെമ്പിരിക്കയിലെ എ.വി ആമു(74)വാണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെ ഉദുമ പടിഞ്ഞാര്‍ നൂമ്പില്‍ പുഴയിലാണ് അപകടം. പരിസരവാസികള്‍ ഉടന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി ആമുവിനെ ഉദുമയിലെ സ്വകാര്യ ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ബീഫാത്തിമ. മക്കള്‍: ബഷീര്‍ (സൗദി), ഹാജറ, മൈമൂന, സമീറ. മരുമക്കള്‍: കുഞ്ഞഹമ്മദ് നാലാംമൈല്‍, മുഹമ്മദ് കുഞ്ഞി ഉദുമ, ഇബ്രാഹിം മൊഗ്രാല്‍പുത്തൂര്‍, സാജിദ ചെമ്പരിക്ക. സഹോദരങ്ങള്‍: ആച്ചിബി, പരേതരായ അബ്ദുല്ല, അബൂബക്കര്‍, മറിയുമ്മ.

Related Articles
Next Story
Share it