പള്ളിക്കരയില്‍ തിരമാലയില്‍പ്പെട്ട് തോണി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

പള്ളിക്കര: മത്സ്യബന്ധനത്തിന് പോകുന്നതിനായി കടലില്‍ തോണിയിറക്കുന്നതിനിടെ തിരമാലയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍ രാമഗുരു നഗറിലെ കുമാരി ഹൗസില്‍ ഗോപാലന്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം.ഫൈബര്‍ വെള്ളം ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തിരമാലയില്‍പ്പെട്ട് ഗോപാലന്‍ തോണിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.തോണിയില്‍ തലയിടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഗോപാലനെ ഉദുമ നഴ്‌സിങ്ങ് ഹോമിലെത്തിച്ചെങ്കിലും മരിച്ചു. പരേതനായ സ്വാമി കുട്ടി-പാഞ്ചാലി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കള്‍: ദീപ, നീതു, നിഖില. മരുമക്കള്‍: കുട്ടന്‍ (മാഹി), പ്രകാശന്‍ (കോട്ടിക്കുളം), ഗിരീശന്‍ […]

പള്ളിക്കര: മത്സ്യബന്ധനത്തിന് പോകുന്നതിനായി കടലില്‍ തോണിയിറക്കുന്നതിനിടെ തിരമാലയില്‍പ്പെട്ട് മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍ രാമഗുരു നഗറിലെ കുമാരി ഹൗസില്‍ ഗോപാലന്‍ (55) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് അപകടം.
ഫൈബര്‍ വെള്ളം ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തിരമാലയില്‍പ്പെട്ട് ഗോപാലന്‍ തോണിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
തോണിയില്‍ തലയിടിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ ഗോപാലനെ ഉദുമ നഴ്‌സിങ്ങ് ഹോമിലെത്തിച്ചെങ്കിലും മരിച്ചു. പരേതനായ സ്വാമി കുട്ടി-പാഞ്ചാലി ദമ്പതികളുടെ മകനാണ്. ഭാര്യ: ഗീത. മക്കള്‍: ദീപ, നീതു, നിഖില. മരുമക്കള്‍: കുട്ടന്‍ (മാഹി), പ്രകാശന്‍ (കോട്ടിക്കുളം), ഗിരീശന്‍ (നീലേശ്വരം). സഹോദരങ്ങള്‍: കണ്ണന്‍, നാരായണന്‍, പത്മനാഭന്‍. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു.
അപകടവിവരമറിഞ്ഞ് പഞ്ചായത്ത് മുന്‍ അംഗം ശംഭു ബേക്കല്‍, സി.പി.എം നേതാവ് ഗോപാലന്‍, കുറുമ്പ ഭഗവതി ക്ഷേത്രം പ്രസിഡണ്ട് വി. പുരുഷോത്തമന്‍ എന്നിവര്‍ സ്ഥലത്തെത്തി.

Related Articles
Next Story
Share it