കാഞ്ഞങ്ങാട്: കടലില്‍ തോണിയിറക്കുന്നതിനിടെ മത്സ്യതൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. അജാനൂര്‍ കടപ്പുറത്തെ ഗോപാലന് (65) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. മത്സ്യബന്ധനത്തിന് പോകാനായി കടലിലേക്ക് തോണിയിറക്കുമ്പോഴാണ് കുഴഞ്ഞു വിണത്. ഉടന്‍ കരയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്കി ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ചന്ദ്രമതി. മക്കള്‍: സജീവന്, പ്രകാശന്, അജയന്, അജിത. മരുമക്കള്‍: ഓമന, സിന, നിഷ, ഉദ്ദീഷ്.