നിയന്ത്രണം വിട്ട മീന്‍ ലോറി രണ്ട് ഡിവൈഡറുകളില്‍ തട്ടി റോഡിന് കുറുകെ മറിഞ്ഞു
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട മീന്‍ ലോറി രണ്ട് ഡിവൈഡറുകളില്‍ തട്ടി റോഡിന് കുറുകെ മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 5.20ന് പുതിയ കോട്ടയിലാണ് അപകടം. മീനിറക്കിയ ശേഷം കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഡിവൈഡറില്‍ ഇടിച്ചത്. വീണ്ടും നിയന്ത്രണം വിട്ട് മൂപ്പതു മീറ്ററോളം ദുരെ ഓടിയ ശേഷമാണ് രണ്ടാമത്തെ ഡിവൈഡറില്‍ തട്ടി മറിഞ്ഞത്.ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. വാഹനത്തില്‍ നിന്നും ഓയില്‍ റോഡില്‍ പരന്ന വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേനയെത്തി പരിശോധിച്ച് ചോര്‍ച്ചയില്ലെന്ന് ഉറപ്പു വരുത്തി. മറിയുമ്പോള്‍ പുറത്തേക്ക് ഒഴുകിയ ഓയിലാണ് റോഡില്‍ […]

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട മീന്‍ ലോറി രണ്ട് ഡിവൈഡറുകളില്‍ തട്ടി റോഡിന് കുറുകെ മറിഞ്ഞു. ഇന്ന് പുലര്‍ച്ചെ 5.20ന് പുതിയ കോട്ടയിലാണ് അപകടം. മീനിറക്കിയ ശേഷം കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് ഡിവൈഡറില്‍ ഇടിച്ചത്. വീണ്ടും നിയന്ത്രണം വിട്ട് മൂപ്പതു മീറ്ററോളം ദുരെ ഓടിയ ശേഷമാണ് രണ്ടാമത്തെ ഡിവൈഡറില്‍ തട്ടി മറിഞ്ഞത്.
ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. വാഹനത്തില്‍ നിന്നും ഓയില്‍ റോഡില്‍ പരന്ന വിവരമറിഞ്ഞ് അഗ്‌നിരക്ഷാസേനയെത്തി പരിശോധിച്ച് ചോര്‍ച്ചയില്ലെന്ന് ഉറപ്പു വരുത്തി. മറിയുമ്പോള്‍ പുറത്തേക്ക് ഒഴുകിയ ഓയിലാണ് റോഡില്‍ പരന്നത്. ക്രെയില്‍ കൊണ്ടുവന്ന് ലോറി നീക്കി. റോഡില്‍ ചിതറിയ ചില്ലുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണിയായതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് അംഗങ്ങളായ പ്രദീപ് കുമാര്‍, അബ്ദുല്‍ സലാം, ഷക്കീര്‍, നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ചേര്‍ന്ന് തുത്തുവാരി. പിന്നീട് അഗ്‌നിരക്ഷാസേനാംഗങ്ങളായ ജീവന്‍, ജയരാജ്, അനിഷ്, ഹോംഗാര്‍ഡ് നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് റോഡ് കഴുകി റോഡിലെ അപകടാവസ്ഥ ഒഴിവാക്കി. റോഡുപണിയിലെ അശാസ്ത്രീയതയും വെളിച്ചക്കുറവും മൂലം ഇവിടെ അപകടം പതിവാകുകയാണ്.