എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയോടെ 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയോടെ പ്രൗഢമായ തുടക്കം. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്നത്തെ കാര്യപരിപാടി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 53 എം.എല്‍.എമാര്‍ക്ക് ഇന്ന് യഥാര്‍ത്ഥത്തില്‍ തന്നെ സഭയില്‍ പ്രവേശനോത്സവമാണ്. 75 പേര്‍ എം.എല്‍.എമാരായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഇതില്‍ 12 പേര്‍ അതിന് മുമ്പുള്ള മറ്റു നിയമസഭകളിലും അംഗമായിരുന്നവരും. രാവിലെ ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്. പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലിയത്. അക്ഷരമാല ക്രമത്തിലാണ് ഓരോ അംഗങ്ങളുടേയും […]

തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയോടെ പ്രൗഢമായ തുടക്കം. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ മാത്രമാണ് ഇന്നത്തെ കാര്യപരിപാടി. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 53 എം.എല്‍.എമാര്‍ക്ക് ഇന്ന് യഥാര്‍ത്ഥത്തില്‍ തന്നെ സഭയില്‍ പ്രവേശനോത്സവമാണ്. 75 പേര്‍ എം.എല്‍.എമാരായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഇതില്‍ 12 പേര്‍ അതിന് മുമ്പുള്ള മറ്റു നിയമസഭകളിലും അംഗമായിരുന്നവരും. രാവിലെ ഒമ്പത് മണിക്കാണ് സത്യപ്രതിജ്ഞാ ചടങ്ങ് ആരംഭിച്ചത്. പ്രോടേം സ്പീക്കര്‍ പി.ടി.എ റഹീമിന് മുമ്പാകെയാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലിയത്. അക്ഷരമാല ക്രമത്തിലാണ് ഓരോ അംഗങ്ങളുടേയും സത്യപ്രതിജ്ഞ.
ഉമ്മന്‍ചാണ്ടിയാണ് ഏറ്റവും സീനിയറായി ഇത്തവണ സത്യപ്രതിജ്ഞ ചെയ്തത്. 12-ാം തവണയാണ് തുടര്‍ച്ചയായി അദ്ദേഹം സഭയിലെത്തുന്നത്. അബ്ദുല്ല ഹമീദാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്. കോവിഡ് ബാധയും ക്വാറന്റൈനും കാരണം ചില അംഗങ്ങള്‍ക്ക് ഇന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിഞ്ഞില്ല. കെ. ബാബു, എ.വിന്‍സന്റ്, യു. പ്രതിഭ എന്നിവര്‍ എത്താനാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. മന്ത്രി വി. അബ്ദുല്‍ റഹ്‌മാനും ഇന്ന് എത്താന്‍ കഴിഞ്ഞില്ല. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം അദ്ദേഹം വിശ്രമത്തിലാണ്. ഇദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് തലേന്നും സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് നടക്കും. നാളെ സ്പീക്കര്‍ തിരഞ്ഞെടുപ്പ് നടക്കും. നാമനിര്‍ദ്ദേശപത്രിക ഇന്ന് ഉച്ചവരെ സ്വീകരിക്കും. എം.ബി രാജേഷാണ് ഭരണമുന്നണിയുടെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥി. പി.സി വിഷ്ണുനാഥ് യു.ഡി.എഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാണ്.

Related Articles
Next Story
Share it